മഡിവാള:നൂറുൽ ഹുദ മദ്രസ കമ്മിറ്റിയും എസ് വൈ എസ്,എസ് എസ് എഫ് മഡിവാള യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി രാജ്യത്തിൻ്റെ എഴുപ്പത്തിയഞ്ചാമത് സ്വാതന്തുദിനാഘോഷം വിപുലമായി ആഘോഷിച്ചു. ഇബ്രാഹിം സഖാഫി പതാക ഉയർത്തി മുജീബ് മഡിവാള അദ്ധ്യക്ഷത വഹിച്ചു.
അബ്ദുറഹീം സ്വാബിരി ഉൽഘാടനം ചെയ്തു.നാസർ സജ്പെ മുഖ്യപ്രഭാഷണം നടത്തി.വിവിധ മൽസരങ്ങളിൽ വിജയികളായവർക്കു സമ്മാനം സഈദ് ജി എസ് സൂട്ട്സ് ,ഫഹദ്,സാജിദ്,വിതരണം ചെയ്തു. ശിഹാബ് മഡിവാള സ്വാഗതവും സിദ്ധീഖ് സ്വരാജ് നന്ദിയും പറഞ്ഞു.
ഒമിക്രോണിന്റെ ആദ്യ വൈറസിനേയും വകഭേദത്തേയും പ്രതിരോധിക്കും; കരുത്തുകൂടിയ മോഡേണാ വാക്‌സിനുമായി ബ്രിട്ടണ്‍
ലണ്ടന്‍: കൊറോണയുടെ ഏത് വകഭേദത്തേയും ചെറുക്കാന്‍ പാകത്തിന് ശക്തികൂടിയ വാക്‌സിനുമായി ബ്രിട്ടണ്‍. നേരത്തേ പുറത്തിറക്കിയ മോഡേണാ വാക്‌സിന്‍ തന്നെയാണ് കരുത്തോടെ വീണ്ടും രംഗത്തെത്തുന്നത്.
ഒമിക്രോണിന്റെ ആദ്യ വൈറസിനേയും വകഭേദം സംഭവിച്ചതിനേയും ഫലപ്രദമായി തടയാന്‍ സാധിക്കുമെന്നാണ് കമ്ബനിയുടെ അവകാശവാദം. ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന് നിയമപരമായ അനുമതി നല്‍കുന്നത് ബ്രിട്ടനിലെ യുകെ മെഡിസിന്‍ റെഗുലേറ്റര്‍ എന്ന അതോറിറ്റിയാണ്.
മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ വാക്‌സിനാണ് മോഡേണ കൂടുതല്‍ പ്രതിരോധ ശക്തിയോടെ പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷയിലും ഗുണനിലവാരത്തിലും ഏറെ ഫലപ്രദമാണെന്നാണ് കണ്ടെത്തലെന്ന് അതോറിറ്റി പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗമല്ലാത്ത തികച്ചും സ്വതന്ത്രമായ വിദഗ്ധ സമിതിയാണ് ബ്രിട്ടനിലെ മരുന്നുകളെ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്.
നിരവധി പേരില്‍ പരീക്ഷണം നടത്തിയതിലൂടെ മികച്ച പ്രതിരോധ ശേഷിയാണ് ബൂസ്റ്റര്‍ വാക്‌സിനുള്ളത്. ഒമിക്രോണിന്റെ തുടക്കത്തിലേയും വകഭേദം സംഭവിച്ചതിനേയും ഒരു പോലെ പ്രതിരോധിക്കാനാകുന്നുണ്ട്. നിലവില്‍ പലരിലും കണ്ടെത്തിയ വകഭേദത്തെ ബൂസ്റ്റര്‍ വാക്‌സിന് ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്നും സമിതിയുടെ മേധാവിയായ പ്രൊഫസര്‍ സര്‍. മുനീര്‍ പീര്‍ മുഹമ്മദ് പറഞ്ഞു.