ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ 10 ശതമാനം ഫീസ് വര്‍ധിപ്പിക്കും.
സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്‍റുകളും ആരോഗ്യവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 15 ശതമാനം ഫീസ് വര്‍ധനയാണ് മാനേജ്‌മെന്‍റുകള്‍ ആവശ്യപ്പെട്ടിരുന്നത്. 2022-23 അധ്യയനവര്‍ഷത്തില്‍ നടപ്പില്‍വരുന്ന പുതിയ ഫീസ് ഘടനയനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ ശരാശരി 98,000 രൂപയുടെയും ഡെന്‍റല്‍ കോളജുകളില്‍ 66,000 രൂപയുടെയും വര്‍ധനയുണ്ടാകും.
കോവിഡ് സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി മെഡിക്കല്‍, ഡെന്‍റല്‍ കോഴ്‌സുകളില്‍ ഫീസ് വര്‍ധനയുണ്ടായിട്ടില്ല. ഇതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്‍റുകള്‍ സര്‍ക്കാറിനെ സമീപിച്ചത്. മാനേജ്‌മെന്‍റ് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ നാലാമത്തെ കൂടിക്കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. നേരത്തേ 15 ശതമാനം ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മാനേജ്‌മെന്‍റുകള്‍ ഉറച്ചുനിന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഇതര സംസ്ഥാന രജിസ്‌ട്രേഷന്‍ വേണ്ട, കര്‍ണാടകയിലേക്കു മാറ്റണം;സ്വകാര്യ ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടിക്ക്
ബംഗളൂരു: വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകയില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പിന്‍റെ നടപടി വരുന്നു. ഇത്തരം ബസുകളുടെ രജിസ്‌ട്രേഷന്‍ കര്‍ണാടകയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. രജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ ഇത്തരം ബസുകളില്‍ കര്‍ശന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
ഇത്തരത്തിലുള്ള രജിസ്ട്രേഷനില്‍ വാഹനങ്ങള്‍ ഓടുമ്ബോള്‍ നികുതിയിനത്തില്‍ കര്‍ണാടകക്ക് ഭീമമായ നഷ്ടമുണ്ടാകുന്നുവെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം, കര്‍ണാടക സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറാകണമെന്ന് ബസ് ഉടമകളുടെ സംഘടനയായ കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. രജിസ്‌ട്രേഷന്‍ മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. പല ബസുകള്‍ക്കും ബാങ്ക് വായ്പയുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ മാറ്റല്‍ അപ്രായോഗികമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനുള്ളിലും ബംഗളൂരുവില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വലിയൊരു വിഭാഗവും നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇതോടെ നികുതിയിനത്തില്‍ വലിയ വരുമാനനഷ്ടമാണ് കര്‍ണാടകക്കുണ്ടാകുന്നത്.
കര്‍ണാടകയിലെ നികുതിയുടെ ആറിലൊന്നു മാത്രമേ ഇത്തരം സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ അടക്കേണ്ടതുള്ളൂവെന്നതാണ് ഉടമകളെ ആകര്‍ഷിക്കുന്ന ഘടകം. ഏജന്‍റുമാര്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്. നേരിട്ട് വാഹനം പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ നല്‍കുമ്ബോള്‍ ഇവ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്‍പ്പെടെ ബുദ്ധിമുട്ട് നേരിടും.
കര്‍ണാടക സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറാകണമെന്ന് ബസ് ഉടമകളുടെ സംഘടനയായ കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. രജിസ്‌ട്രേഷന്‍ മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. പല ബസുകള്‍ക്കും ബാങ്ക് വായ്പയുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ മാറ്റല്‍ അപ്രായോഗികമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനുള്ളിലും ബംഗളൂരുവില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വലിയൊരു വിഭാഗവും നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇതോടെ നികുതിയിനത്തില്‍ വലിയ വരുമാനനഷ്ടമാണ് കര്‍ണാടകക്കുണ്ടാകുന്നത്.