Home Featured വിഗ്രഹത്തില്‍ തൊട്ടതിന് ദലിത് ബാലന് 60,000 രൂപ പിഴ; പ്രതിഷേധം ശക്തമാകുന്നു

വിഗ്രഹത്തില്‍ തൊട്ടതിന് ദലിത് ബാലന് 60,000 രൂപ പിഴ; പ്രതിഷേധം ശക്തമാകുന്നു

by കൊസ്‌തേപ്പ്

ബംഗളൂരു> ഘോഷയാത്രയ്‌ക്കിടെ ദളിത് ബാലൻ വിഗ്രഹത്തിന്റെ തൂണിൽ തൊട്ടതിന്‌ കുടുംബത്തിന്‌ 60,000 രൂപ പിഴയിട്ട്‌ ഗ്രാമവാസികൾ. കർണാടകയിലെ കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ ഉള്ളേരഹള്ളിയിലാണ്‌ സംഭവം. കഴിഞ്ഞ എട്ടിന്‌ ഗ്രാമത്തിൽ ഭൂതയമ്മ മേള സംഘടിപ്പിച്ചിരുന്നു. ദളിതുകൾക്ക്‌ പ്രവേശനം നിഷേധിച്ചായിരുന്നു മേള.

മേളയുടെ ഘോഷയാത്രയ്‌ക്കിടെ ദളിത്‌ കുടുംബത്തിൽപ്പെട്ട പതിനഞ്ചുകാരൻ ഗ്രാമദൈവമായ സിദിരണ്ണയുടെ വിഗ്രഹം ഘടിപ്പിച്ച തൂണിൽ തൊട്ടു. ഇതിനാണ്‌ ഗ്രാമവാസികൾ 60,000 രൂപ പിഴയിട്ടത്‌. തൊട്ടടുത്ത ദിവസം കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തിയാണ്‌ പിഴ വിധിച്ചത്‌. ഒക്‌ടോബർ ഒന്നിനകം തുക അടച്ചില്ലെങ്കിൽ ഗ്രാമത്തിൽനിന്നും ഭ്രഷ്‌ട്‌ കൽപ്പിക്കുമെന്നും വിധിച്ചു. സംഭവത്തിൽ സംഘടനകൾ ഇടപെട്ട്‌ പൊലീസിൽ പരാതി നൽകി. എട്ട്‌ പേരെ അറസ്റ്റ്‌ ചെയ്‌തു.

അശുദ്ധിവരുത്തിയെന്നാരോപിച്ച്‌ അടുത്തദിവസം നാട്ടുപഞ്ചായത്തു ചേരുകയും, ശുദ്ധിവരുത്താനും പൂജകള്‍ക്കുമായി അറുപതിനായിരം രൂപ അടയ്ക്കാന്‍ കുട്ടിയുടെകുടുംബത്തോട് ആവശ്യപ്പെടുകയുമായിരുന്നു. പണം നല്‍കുന്നതുവരെ ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുകയും ചെയ്തു. ദലിത് സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ നാട്ടുപഞ്ചായത്തിനു നേതൃത്വം നല്‍കിയ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നത്തെ സമയം. പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ ‘കാര്‍ത്തികേയ 2’ ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

മുംബൈ:  തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത ‘കാര്‍ത്തികേയ 2’ ഒടിടിയിലേക്ക്. വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് മുതലാണ് ‘കാര്‍ത്തികേയ 2’ ഒടിടിയില്‍ സ്ട്രീം ചെയ്യുക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സീ 5ലാണ് ചിത്രം ലഭ്യമാകുക.

നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘കാര്‍ത്തികേയ’യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റിലെത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ‘കാര്‍ത്തികേയ’.

രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ, 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം അമ്ബരപ്പിക്കുന്നതുമാണ്. റിലീസ് ചെയ്തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ധിച്ചു. ചിത്രം ആദ്യ ആറ് ദിവസങ്ങളില്‍ നിന്ന് മാത്രമായി 33 കോടി രൂപ കലക്റ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group