Home Featured 40 വര്‍ഷത്തെ രുചിപ്പെരുമ ഇനി ഓര്‍മകളില്‍; ബെംഗളൂരുവിലെ പ്രശസ്തമായ സാമ്രാട്ട് റസ്റ്റോറന്‍റ് അടച്ചുപൂട്ടി

40 വര്‍ഷത്തെ രുചിപ്പെരുമ ഇനി ഓര്‍മകളില്‍; ബെംഗളൂരുവിലെ പ്രശസ്തമായ സാമ്രാട്ട് റസ്റ്റോറന്‍റ് അടച്ചുപൂട്ടി

by കൊസ്‌തേപ്പ്

ബെംഗളൂരു: നാല്‍പത് വര്‍ഷത്തോളം ബെംഗളൂരുവിന് രുചിയുടെ ഉത്സവദിനങ്ങള്‍ സമ്മാനിച്ച സാമ്രാട്ട് റസ്റ്റോറന്‍റ് ഇനി ഓര്‍മ. ഇന്നലെ രാത്രിയോടെയാണ് റസ്റ്റോറന്‍റ് സേവനം അവസാനിപ്പിച്ചത്. വിധാന സൗധയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ഭക്ഷണശാല മസാല ദോശ, ബദാം ഹല്‍വ, റവ ഇഡ്‌ലി എന്നിവയ്ക്ക് പേരുകേട്ടതാണ്. മിനി സാമ്രാട്ട് എന്ന മറ്റൊരു ശാഖ റെസ്റ്റോറന്‍റ് മില്ലേഴ്സ് റോഡിലെ ജെയിന്‍ ഹോസ്പിറ്റലിന് സമീപം ആരംഭിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിദിനം 3000 പേര്‍ സാമ്രാട്ട് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. റസ്റ്റോറന്‍റ് അടച്ചുപൂട്ടുമെന്ന വാര്‍ത്ത പരസ്യമായത് മുതല്‍ വമ്ബിച്ച തിരക്കാണ് അനുഭവപ്പെട്ടതെന്ന് കാഷ്യര്‍ രവീന്ദ്രനാഥ് നായക് പറഞ്ഞു. അന്തരിച്ച നടന്‍ ഡോ.പുനീത് രാജ്കുമാറും കുടുംബവും ഇടയ്ക്കിടെ റസ്റ്റോറന്‍റില്‍ വരാറുണ്ടെന്നും നായക് കൂട്ടിച്ചേര്‍ത്തു. റസ്റ്റോറന്‍റിലെ സ്ഥിരം സന്ദര്‍ശകരായ നിരവധി പേര്‍ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണശാല അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള സങ്കടം ട്വീറ്റ് ചെയ്തു.

സുപ്രീംകോടതി അഭിഭാഷകനായ ബ്രിജേഷ് കലപ്പ സാമ്രാട്ട് റസ്റ്റോറന്‍റില്‍ കഴിച്ച ഭക്ഷണത്തിന്‍റെ ബില്ലിന്‍റെ ചിത്രം ട്വീറ്റ് ചെയ്തു. റസ്റ്റോറന്‍റ് അടച്ചു പൂട്ടുകയാണെന്ന് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്‍റെ കുട്ടികളെ ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ തനിക്ക് സങ്കടമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു റസ്റ്റോറന്‍റിലെ മറ്റൊരു സ്ഥിരം സന്ദര്‍ശകന്‍റെ ട്വീറ്റ്.

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും, സാമ്പിളുകൾ ശേഖരിച്ചു

കൊച്ചി: സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല. ‘ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. 

സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍),  294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും. 

You may also like

error: Content is protected !!
Join Our WhatsApp Group