ബംഗലൂരു: മുപ്പതംഗ കഞ്ചാവ് കടത്ത് സംഘത്തിന്‍റെ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ ഇന്‍സ്പെക്ടര്‍ ശ്രീമന്ത് ഇല്ലല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും കലബുറഗി പൊലീസ് സൂപ്രണ്ട് ഇഷ പന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം, ആവശ്യമെങ്കില്‍ ഇല്ലലിനെ എയര്‍ലിഫ്റ്റ് ചെയ്ത് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ഡി.ജി.പി പ്രവീണ്‍ സൂദ് അറിയിച്ചു.
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
മഹാരാഷ്ട്രയില്‍ നിന്ന് 200 കിലോയോളം കഞ്ചാവ് കര്‍ണാടകയിലേക്ക് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ 10 പൊലീസുകാരോടൊപ്പം ഇന്‍സ്പെക്ടര്‍ ഇല്ലല്‍ അതിര്‍ത്തിയിലെത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ 30 ഓളം പേരടങ്ങുന്ന സംഘം ഇന്‍സ്പെക്ടറേയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.
ആക്രമണം രൂക്ഷമായതോട മറ്റ് പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ തനിച്ചായ ഇന്‍സ്പെക്ടറെ അക്രമിസംഘം ക്രൂരമായി മര്‍ദിച്ച് കടന്നുകളഞ്ഞു. വാരിയെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഒസ്മാമാബാദ് പൊലീസ് സൂപ്രണ്ടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും എസ്.പി ഇഷ പന്ത് വ്യക്തമാക്കി.
തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമായ മഴ ; ഗതാഗതക്കുരുക്കിലും വെള്ളക്കെട്ടിലും വലഞ്ഞ് ദില്ലി
ദില്ലി : ശക്തമായ മഴയെ തുടര്‍ന്ന് ശനിയാഴ്ച്ച ദില്ലിയുടെ പല ഭാഗങ്ങളിലും വന്‍ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തു. മഴ കുറയുന്ന ലക്ഷണം കാണാത്തതിനാല്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.തുടര്‍ച്ചയായ മൂന്നാം ദിവസവും ദില്ലിയില്‍ ശക്തമായ മഴ തുടരുന്നു.
യാത്രക്കാര്‍ക്ക് അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാന്‍ ദില്ലി ട്രാഫിക് പോലീസ് ഉപദേശം നല്‍കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ദില്ലിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകും . അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാന്‍ യാത്രക്കാരോട് നിര്‍ദ്ദേശിക്കുന്നു, ‘ ട്വീറ്റില്‍ പറഞ്ഞു.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും മരം വീണതുമായി ബന്ധപ്പെട്ട അഞ്ച് പരാതികളും ലഭിച്ചതായി ട്രാഫിക് ഹെല്‍പ്പ് ലൈന്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ആസാദ്പൂര്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ചിലര്‍ നജഫ്ഗഡ് മേഖലയിലെ തിരക്ക് എടുത്തുകാട്ടി.
ഗതാഗതം നിയന്ത്രിക്കുന്നതിനും വെള്ളപ്പൊക്കം കുറയ്ക്കുന്നതിനും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഗുരുഗ്രാം മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ടീമുകളും നടപടിയെടുത്തു.
ഇന്ന് രാവിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍പ്പെട്ട് കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു . സെക്ടര്‍ 15 ഭാഗം 2, ന്യൂ കോളനി, സെക്ടര്‍ 7, ഗോള്‍ഫ് കോഴ്‌സ് റോഡ്, ഗോള്‍ഫ് കോഴ്‌സ് എക്‌സ്‌റ്റന്‍ഷന്‍, ദില്ലി -ഗുരുഗ്രാം എക്‌സ്‌പ്രസ് വേയുടെ സര്‍വീസ് ലെയ്‌ന്‍ ഖേര്‍കി ദൗള, സെക്ടര്‍ 10, വില്ലേജ് ഖണ്ഡ്‌സ, മനേസര്‍ എന്നിവയുള്‍പ്പെടെ 50-ലധികം പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ബാധിച്ചു