ബെംഗളൂരു : മക്കള്‍ 11 പേരുണ്ടെങ്കിലും നോക്കാനില്ലെന്ന കാരണത്താല്‍ രാഷ്ട്രപതിയോട് ദയാവധത്തിന് അപേക്ഷ നല്‍കി 75-കാരി. ഹാവേരി ജില്ലയിലെ റാണെബെന്നൂര്‍ നംഗനാഥനഗര്‍ സ്വദേശിനി പുട്ടവ്വ ഹനുമന്തപ്പ കൊട്ടുര ആണ് ജില്ലാഭരണകൂടം മുഖേന രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയത്.
ഏഴ് ആണ്‍ മക്കളും നാല് പെണ്‍ മക്കളും ഉണ്ടെങ്കിലും ഈ പ്രായത്തില്‍ തന്നെ ആരും നോക്കുന്നില്ലെന്നും ശാരീരിക മാനസികപ്രയാസങ്ങള്‍ ഗുരുതരമായതിനാല്‍ ദയാവധം നല്‍കണമെന്നുമാണ് ആവശ്യം രോഗങ്ങള്‍മൂലം ജീവിതം ഏറെപ്രയാസകരമാണെന്നും അപേക്ഷയില്‍ പറഞ്ഞു.
ഇവര്‍ക്ക് ഏഴ് വീടുകളും ഫ്‌ളാറ്റുകളും സ്വന്തമായുണ്ട്. ഹവേരി ജില്ലാ കമ്മിഷണര്‍ സഞ്ജയ ഷെട്ടന്നവരയുടെ കൈവശമാണ് അപേക്ഷ നല്‍കിയത്. 30 ഏക്കറും 7 വീടുകളുണ്ടായിട്ടും വരുമാനത്തിന്റെ പങ്ക് നല്‍കാന്‍ മക്കള്‍ തയ്യാറല്ലെന്ന് വൃദ്ധ പറഞ്ഞു. അയല്‍വാസികളാണ് ഭക്ഷണം നല്‍കുന്നതെന്നും പുട്ടവ്വ കൂട്ടിച്ചേര്‍ത്തു. കമ്മീഷണര്‍ മുഖേനയാണ് വയോധിക രാഷ്ട്രപതിക്ക് ദയാവധത്തിന് ഹര്‍ജി നല്‍കിയത്.
പേ സിഎം വിവാദം ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
കര്‍ണാടക : കോണ്‍ഗ്രസ് ഓരോ ഘട്ടത്തിലും അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അഴിമതിയെക്കുറിച്ച് പ്രഭാഷണം നടത്താന്‍ അവര്‍ക്ക് ധാര്‍മ്മിക അവകാശമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച്ച പറഞ്ഞു. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ ‘പേസിഎം പോസ്റ്ററുകള്‍’ സ്ഥാപിച്ച് ബൊമ്മൈയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാന നിയമസഭയുടെ 10 ദിവസത്തെ സംയുക്ത സമ്മേളനത്തിന്റെ സമാപനത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ‘കോണ്‍ഗ്രസ് എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആത്യന്തികമായി സത്യം ജയിക്കും. ഒരു തെളിവും ഇല്ലാതെ സംസാരിക്കുന്ന മനോഭാവം അധികകാലം നിലനില്‍ക്കില്ല. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.
‘ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന് അവര്‍ കരുതുന്നു, പക്ഷേ ആ സമയം പോയി. ജനങ്ങള്‍ക്ക് സത്യം അറിയാം. ഒരു വര്‍ഷം മുമ്ബാണ് അസോസിയേഷന്‍ കത്തെഴുതിയത്. പരാതിയ്‌ക്കൊപ്പം ഒരു തെളിവും നല്‍കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ചിത്രമുള്ള ‘പേസിഎം’ പോസ്റ്ററുകള്‍ ബംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്വേഷണത്തിന് ഉത്തരവിട്ടു. ഇലക്‌ട്രോണിക് വാലറ്റായ പേടിഎമ്മിന്റെ പരസ്യത്തോട് സാമ്യമുള്ള പോസ്റ്ററുകളില്‍ ക്യുആര്‍ കോഡിന് നടുവില്‍ മുഖ്യമന്ത്രി ബൊമ്മൈയുടെ മുഖത്തിന്റെ ചിത്രവും ‘40% ഇവിടെ സ്വീകരിക്കുന്നു’ എന്ന സന്ദേശവും ഉണ്ടായിരുന്നു.
പൊതുമരാമത്ത് കരാറുകളും സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുകളും നല്‍കുന്നതിന് സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ നിരക്ക് ഈടാക്കിയതിന്റെ പേരില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കിയ കോണ്‍ഗ്രസാണ് പോസ്റ്ററുകള്‍ പതിച്ചത്.