Home Featured ബം​ഗ​ളൂ​രു: പോ​പു​ല​ര്‍ ഫ്ര​ണ്ടി​നെ​യും എ​സ്.​ഡി.​പി.​ഐ​യെ​യും നി​രോ​ധി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​ -ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു: പോ​പു​ല​ര്‍ ഫ്ര​ണ്ടി​നെ​യും എ​സ്.​ഡി.​പി.​ഐ​യെ​യും നി​രോ​ധി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​ -ആ​ഭ്യ​ന്ത​ര മ​ന്ത്രി

by കൊസ്‌തേപ്പ്

ബം​ഗ​ളൂ​രു: പോ​പു​ല​ര്‍ ഫ്ര​ണ്ടി​നെ​യും എ​സ്.​ഡി.​പി.​ഐ​യെ​യും നി​രോ​ധി​ക്കാ​ന്‍ കേ​ന്ദ്ര​ത​ല​ത്തി​ല്‍ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ഈ ​സം​ഘ​ട​ന​ക​ള്‍ തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​രു സം​ഘ​ട​ന​ക​ളും എ​ങ്ങ​നെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും എ​ങ്ങ​നെ​യാ​ണ് ഫ​ണ്ട് ല​ഭി​ക്കു​ന്ന​തെ​ന്നും എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാം. ഇ​ത്ത​രം സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രെ റെ​യ്ഡ് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍​ണാ​ട​ക​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും പോ​പു​ല​ര്‍ ഫ്ര​ണ്ട്, എ​സ്.​ഡി.​പി.​ഐ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും വ്യാ​ഴാ​ഴ്ച എ​ന്‍.​ഐ.​എ റെ​യ്ഡ് ന​ട​ന്നി​രു​ന്നു. സി​ര്‍​സി​യി​ല്‍​നി​ന്ന് അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ ഹൊ​ന്നാ​വ​ര്‍, പോ​പു​ല​ര്‍ ഫ്ര​ണ്ട് ക​ല​ബു​റ​ഗി പ്ര​സി​ഡ​ന്റ് ഇ​ജാ​സ് അ​ലി, ഷാ​ഹി​ദ് ഖാ​ന്‍, ശി​വ​മൊ​ഗ്ഗ, ചി​ത്ര​ദു​ര്‍​ഗ, ചി​ക്ക​മ​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്.​ഡി.​പി.​ഐ ​നേ​താ​ക്ക​ള്‍, മു​ന്‍ മൈ​സൂ​രു പ്ര​സി​ഡ​ന്റ് മൗ​ലാ​ന മു​ഹ​മ്മ​ദ് ക​ലീ​മു​ല്ല, ദാ​വ​ന്‍​ക​രെ സ്വ​ദേ​ശി ഇ​മാ​മു​ദ്ദീ​ന്‍, ഹ​രി​ഹ​ര ടൗ​ണ്‍ സ്വ​ദേ​ശി അ​ബു താ​ഹി​ര്‍ തു​ട​ങ്ങി​യ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, എ.​​കെ. അ​ഷ്റ​ഫ്, മു​ഹ്‍യു​ദ്ദീ​ന്‍ ഹാ​ല​യ​ങ്ങാ​ടി, ന​വാ​സ് കാ​വൂ​ര്‍ എ​ന്നീ നേ​താ​ക്ക​ളെ​യാ​ണ് എ​ന്‍.​ഐ.​എ പി​ടി​കൂ​ടി​യ​തെ​ന്ന് എ​സ്.​ഡി.​പി.​ഐ നേ​താ​വ് അ​താ​വു​ല്ല ജോ​ക്ക​ട്ടെ പ്ര​തി​ക​രി​ച്ചു. നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഉ​ഡു​പ്പി​യി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച പോ​പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.

കര്‍ണാടകയില്‍ അറസ്റ്റിലായത് ഏഴുപേരെന്ന് എന്‍.ഐ.എ

ബം​ഗ​ളൂ​രു: വ്യാ​ഴാ​ഴ്ച ന​ട​ന്ന റെ​യ്ഡി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ലാ​യ​താ​യി എ​ന്‍.​ഐ.​എ അ​റി​യി​ച്ചു. അ​നീ​സ് അ​ഹ​മ്മ​ദ്, അ​ഫ്സ​ര്‍ പാ​ഷ, അ​ബ്ദു​ല്‍ വാ​ഹി​ദ് സേ​ട്ട്, യാ​സ​ര്‍ അ​റ​ഫാ​ത്ത് ഹ​സ​ന്‍, മു​ഹ​മ്മ​ദ് ഷാ​ക്കി​ബ്, മു​ഹ​മ്മ​ദ് ഫാ​റൂ​ഖു​റ​ഹ്മാ​ന്‍, ഷാ​ഹി​ദ് ന​സി​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ന്‍.​ഐ.​എ ഡ​ല്‍​ഹി സെ​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് എ​ട്ടും ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ഏ​ഴും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് മൂ​ന്നും യു.​പി​യി​ല്‍​നി​ന്ന് ഒ​രാ​ളു​മ​ട​ക്കം 19 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് എ​ന്‍.​ഐ.​എ അ​റി​യി​ച്ചു.

കൈ​ക്കൂ​ലി: ര​ണ്ട്​ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​യി​ല്‍

ബം​ഗ​ളൂ​രു: കൈ​ക്കൂ​ലി കേ​സി​ല്‍ ര​ണ്ട്​ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ലോ​കാ​യു​ക്​​ത പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

സ്​​പെ​ഷ​ല്‍ ലാ​ന്‍​ഡ്​ അ​ക്വി​സി​ഷ​ന്‍ ഓ​ഫി​സ​ര്‍ ടു ​എ.​ബി. വി​ജ​യ​കു​മാ​ര്‍, ക​ര്‍​ണാ​ട​ക ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ ഏ​രി​യ ഡെ​വ​ല​പ്​​മെ​ന്‍റ്​ ബോ​ര്‍​ഡ്​ (കെ.​ഐ.​എ.​ഡി.​ബി) സ​ര്‍​വേ​യ​ര്‍ ര​ഘു​നാ​ഥ്​ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഭ​ഗ​ത്​ സി​ങ്​ എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ത​ന്‍റെ ഭൂ​മി കെ.​ഐ.​എ.​ഡി.​ബി ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്ന​തി​നു​ള്ള ‘നോ ​ഒ​ബ്​​ജ​ക്ഷ​ന്‍’ സ​ട്ടി​ഫി​ക്ക​റ്റി​നാ​യാ​ണ്​ പ​രാ​തി​ക്കാ​ര​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​ത്. ഇ​തി​നാ​യി 2.5 ല​ക്ഷം രൂ​പ​യാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

തു​ക കി​ട്ടി​യ​തി​നു​ ശേ​ഷ​മാ​ണ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ പ​രാ​തി​ക്കാ​ര​ന്‍ സം​ഭ​വം കെ.​ഐ.​എ.​ഡി.​ബി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റെ​ (ലാ​ന്‍​ഡ്​ അ​ക്വി​സി​ഷ​ന്‍) അ​റി​യി​ച്ചു. ഇ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൂ​ലി​യാ​യി സ്വീ​ക​രി​ച്ച പ​ണ​വും കൂ​ടു​ത​ലാ​യി 50,000 രൂ​പ​യും പ​രാ​തി​ക്കാ​ര​ന്​ തി​രി​ച്ചു​ന​ല്‍​കാ​മെ​ന്ന്​ സ​മ്മ​തി​ച്ചു. പ​ക​ര​മാ​യി പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. കൈ​ക്കൂ​ലി തു​ക തി​രി​ച്ചു​ന​ല്‍​ക​വേ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റി​ലാ​യ​തെ​ന്ന്​ ലോ​കാ​യു​ക്​​ത പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​​ന്വേ​ഷ​ണ​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ബം​ഗ​ളൂ​രു സി​റ്റി ലോ​കാ​യു​ക്​​ത പൊ​ലീ​സ്​ എ​സ്.​പി. അ​ശോ​ക്​ കെ.​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ്​ ആ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

You may also like

error: Content is protected !!
Join Our WhatsApp Group