ബെംഗ്ലൂറു: 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 50,000 രൂപക്ക് വിറ്റു. ബെംഗ്ലൂറിലെ ചാമരാജ്‌നഗര്‍ ജില്ലയിലെ കോടതി റോഡില്‍ താമസിക്കുന്ന ഹോടെല്‍ തൊഴിലാളിയായ ബസപ്പ (35)യാണ് കുഞ്ഞിനെ ബെംഗ്ലൂറില്‍ തന്നെ താമസിക്കുന്ന ദമ്ബതികള്‍ക്ക് വിറ്റത്. പ്രതിക്ക് ഏഴു വയസ്സുള്ള മറ്റൊരു മകനുമുണ്ട്. ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെയാണ് ഇയാള്‍ വിറ്റത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മദ്യപാനിയാണ് ബസപ്പ. ഇയാളുടെ ഭാര്യ നാഗവേണിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് അറിയുന്നു. കുഞ്ഞിനെ വില്‍ക്കാന്‍ ഇയാള്‍ ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മര്‍ദിച്ചിരുന്നു. താനൊരു അനാഥയാണെന്നും ഭര്‍ത്താവ് ഉപേക്ഷിച്ചാല്‍ ആദ്യമകന്‍ അനാഥനാകുമെന്ന ആശങ്കയിലാണ് ഒടുവില്‍ കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതിച്ചതെന്ന് യുവതി പറയുന്നു.
പ്രസവം കഴിഞ്ഞയുടനെ ഒരാള്‍ കുഞ്ഞിന്റെ ഫോടോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഒരാഴ്ച മുമ്ബ് ഇതേയാള്‍ തന്നെ ദമ്ബതികളെ ഗാലിപുരയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി മറ്റൊരു ദമ്ബതികള്‍ക്ക് കുഞ്ഞിനെ നല്‍കി. 50,000 രൂപയും നല്‍കി. തുടര്‍ന്ന് വെള്ളപേപറില്‍ ഒപ്പും വാങ്ങി. സംഭവത്തിനു ശേഷം എല്ലാ ദിവസവും നാഗവേണി കരയാറുണ്ടെങ്കിലും കുഞ്ഞിനെ വിറ്റ കാര്യം ആരോടും പറഞ്ഞിരുന്നില്ല.
ഗ്രാമം സന്ദര്‍ശിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ഗവേഷക വിദ്യാര്‍ഥിനിയായ ദീപ ബുദ്ധെ ആണ് കഴിഞ്ഞദിവസം സംഭവം അധികൃതരെ അറിയിച്ചത്. നാഗവേണിയുടെ ബന്ധുവായ യുവതിയാണ് വിവരം ദീപയെ അറിയിച്ചത്.
ചാമരാജനഗര്‍ ജില്ല ശിശു സംരക്ഷണ യൂനിറ്റിനെ ദീപ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ഓഫിസര്‍ കുമാര്‍ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. പൊലീസ് കേസെടുത്ത് കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇടനിലക്കാരനായ ആളെ അന്വേഷിച്ചു വരികയാണ്. നാഗവേണിക്കും മകനും പൊലീസ് അഭയവുമൊരുക്കിയിട്ടുണ്ട്.
വൈറല്‍ ആകാന്‍ 130 കിലോ മീറ്റര്‍ വേഗത്തില്‍ ബൈക്കില്‍ പാഞ്ഞു; യൂട്യൂബര്‍ക്കെതിരെ കേസ്
ചെന്നൈ: വൈറല്‍ ആകാന്‍ സൂപ്പര്‍ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ച യൂട്യൂബര്‍ക്കെതിരെ കേസ്. പ്രമുഖ യൂട്യൂബറും തമിഴ്‌നാട് സ്വദേശിയുമായ വ്‌ളോഗര്‍ ടിടിഎഫ് വാസനെതിരെയാണ് കേസ് എടുത്തത്. വൈറല്‍ ആകുന്നതിന് വേണ്ടി 130 കിലോ മീറ്റര്‍ സ്പീഡിലാണ് ഇയാള്‍ തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വ്‌ളോഗറായ ജി.പി മുത്തുവെന്ന മറ്റൊരു വ്‌ളോഗര്‍ക്കൊപ്പമായിരുന്നു വാസന്‍ ബൈക്കില്‍ ചീറിപ്പാഞ്ഞത്. സംഭവത്തില്‍ മറ്റ് വാഹന യാത്രികര്‍ നല്‍കിയ പരാതിയിലാണ് വാസനെതിരെ കേസ് എടുത്തിരിക്കുന്നത്.
കോയമ്ബത്തൂര്‍ നഗരത്തിലൂടെയായിരുന്നു വ്‌ളോഗറുടെ അഭ്യാസ പ്രകടനം. മുത്തുവിനെ പുറകിലിരുത്തിയായിരുന്നു വാസന്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചത്. അമിത വേഗത്തെ തുടര്‍ന്ന് മുത്തു ഭയന്ന് നിലവിളിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വാഹനം ഓടിക്കുന്നതിനിടെ വാസന്‍ ആരെയോ വീഡിയോ കോളും ചെയ്യുന്നുണ്ട്.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് യൂട്യൂബര്‍ക്കെതിരെ ഉയരുന്നത്.