ബംഗളൂരു : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ ഉടന്‍ പ്രവേശിക്കാനിരിക്കേ, ഭരണകക്ഷിയായ ബി ജെ പിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്.
ഇതിന്റെ ഭാഗമായി ബംഗളൂരുവിലുടനീളം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖചിത്രവും ക്യുആര്‍ കോഡുമുള്ള ‘പേ സിഎം’ പോസ്റ്ററുകള്‍ പതിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അഴിമതിക്കെതിരെ പൗരന്മാര്‍ക്ക് പരാതി നല്‍കുന്നതിനായിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഫോട്ടോയിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവര്‍ കോണ്‍ഗ്രസ് അടുത്തിടെ ആരംഭിച്ച വെബ്‌സൈറ്റിലേക്കാണ് ( 40percentsarkara.com)എത്തുക. 40ശതമാനം സര്‍ക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൈറ്റ് ബി ജെ പി ഭരണത്തില്‍ 40 ശതമാനം കമ്മീഷന്‍ നിരക്ക് ഉണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്നാണ് നിര്‍മ്മിച്ചത്.
സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ള അഴിമതി ആരോപണങ്ങളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ സൈറ്റിലൂടെ ജനങ്ങള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാവും. കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ബിജെപി സര്‍ക്കാരിനെ ’40 ശതമാനം സര്‍ക്കാര്‍’ എന്ന് വിളിച്ച് അടുത്തിടെ പരിഹസിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
വിക്രമോ ‘റോക്കി ഭായി’യോ ആര്‍ആര്‍ആറോ? കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയത് ആര്?
തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്‍റെ വളരുന്ന വിപണിയെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്കു തന്നെ ബോധ്യം നല്‍കിയ വര്‍ഷമാണ് കടന്നുപോകുന്നത്. രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസി ഒറ്റ തവണ സംഭവിച്ച ഒരു അത്ഭുതമല്ലെന്ന് ഉറപ്പ് നല്കിയ വര്‍ഷം. നിരവധി തെന്നിന്ത്യന് ചിത്രങ്ങളാണ് ഈ വര്‍ഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ആര്‍ആര്‍ആര്‍, കെജിഎഫ് 2, വിക്രം, കാര്‍ത്തികേയ 2 എന്നിങ്ങനെ.. ഇതില്‍ ആദ്യം പറഞ്ഞ മൂന്ന് ചിത്രങ്ങള്‍ക്കും കേരളത്തില്‍ റിലീസ് ഉണ്ടായിരുന്നു. മികച്ച ഇനിഷ്യലും ചിത്രങ്ങള്‍ കേരളത്തില്‍ നേടിയിരുന്നു. എന്നാല്‍ കേരളത്തിലെ തിയറ്റര്‍ റലീസില്‍ ഇക്കൂട്ടത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഏത് ചിത്രമാണ്? അത് സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണ്.
ഇതില്‍ രാജമൗലിയുടെ ആര്‍ആര്‍ആര്‍ മാര്‍ച്ച് 24 നും കെജിഎഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14 നും കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രം ജൂണ്‍ 3 നുമാണ് തിയറ്ററുകളില്‍ എത്തിയത്. ഇതില്‍ കേരളത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് കെജിഎഫ് 2 ആണ്. 67 കോടി ഗ്രോസും 28 കോടി ഷെയറുമാണ് ചിത്രം കേരളത്തില്‍ നിന്നു മാത്രം നേടിയതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനി ട്രാക്ക് കണക്ക് പുറത്തുവിട്ടിരുന്നു. ഒരു കന്നഡ ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. കെജിഎഫ് ആദ്യ ഭാഗത്തിന്റെ കേരളത്തിലെ റെക്കോര്‍ഡ് ആണ് രണ്ടാം ഭാഗം തകര്‍ത്തത്.
രണ്ടാം സ്ഥാനത്ത് കമല്‍ ഹാസന്‍റെ വിക്രം ആണ്. 40.5 കോടി ഗ്രോസും 16 കോടി ഷെയറുമാണ് ചിത്രം ഇവിടെനിന്ന് നേടിയത്. മൂന്നാം സ്ഥാനത്ത് എസ് എസ് രൗജമൗലിയുടെ ആര്‍ആര്‍ആറും. 25.5 കോടി ഗ്രോസും 10.5 കോടി ഷെയറുമാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. ആഗോള ബോക്സ് ഓഫീസിലും കെജിഎഫ് 2 ആണ് ഫൈനല്‍ ബോക്സ് ഓഫീസില്‍ മുന്നില്‍. 1200 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്. ആര്‍ആര്‍ആറിന്‍റേത് 1112.5 കോടിയും. അതേസമയം വിക്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഫൈനല്‍ ഗ്രോസ് 432 കോടിയുടേത് ആണ്.