ബെംഗളൂരു: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ല.
ഗുണ്ടൽപേട്ടിന് സമീപം നഞ്ചൻഗുഡിൽ ആണ് അപകടം നടന്നത്. മുൻപിൽ ഉണ്ടായിരുന്ന ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. ലോറി മുന്നറിയിപ്പ് ഇല്ലാതെ ബ്രേക്ക് ഇട്ടതാണ് അപകട കാരണം. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.
വീണ്ടും സുരക്ഷാ വീഴ്ച; ‘കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു’
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടതായി പരാതി. ഞായറാഴ്ച രാത്രിയാണ് മുങ്ങിയതെന്നാണ് വിവരം. കുപ്രസിദ്ധമായ പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി പ്രതിക്കൊപ്പം സെലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയിരുന്നു. തുടര്‍ന്ന് ഇത് അഴിച്ചു മാറ്റാന്‍ അഗ്‌നിരക്ഷാസേന സെലില്‍ എത്തിയിരുന്നു. അഗ്‌നിരക്ഷാസേനയ്ക്ക് വേണ്ടി സെല്‍ തുറന്ന സമയത്ത് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് വിനീഷിനെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ ഈ പ്രതി നേരത്തെ കൊതുകുതിരി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന നിയമവിദ്യാര്‍ഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് കേസ്.
മുന്‍പും നിരവധി തവണ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ വീഴ്ച റിപോര്‍ട് ചെയ്തിട്ടുണ്ട്. തുടര്‍ചയായുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഹൈകോടതി ഇടപെടുകയും എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇവിടെനിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തേവാസിയായ 24 കാരന്‍ ചാടിപ്പോയിരുന്നു. പിന്നീട് ഇയാളെ പിടികൂടി തിരികെ എത്തിക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അഞ്ചുപേരാണ് ഇവിടെ നിന്നും ചാടിപ്പോയത്. ഇതില്‍ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സെലിനുള്ളില്‍ ഒരു കൊലപാതകവും നടന്നിട്ടുണ്ട്. സെലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനിയായ ജിയോ റാം ലോട് ആണ് കൊല്ലപ്പെട്ടത്.