Home Featured കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം

by കൊസ്‌തേപ്പ്

ബെംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ചു.

ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (വിംസ്) ഐസിയുവിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്‍, പാമ്ബുകടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ചേട്ടമ്മ എന്നിവരാണു മരിച്ചത്. ആശുപത്രിയിലേക്കള്ള വൈദ്യുതി വിതരണം നിലച്ചതാണു ദുരന്തത്തിനിടയാക്കിയത്.
എന്നാല്‍, വൈദ്യുതി വിതരണം നിലച്ചതും രോഗികളുടെ മരണവും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രണ്ടു രോഗികളും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും സ്വാഭാവിക മരണം മാത്രമാണെന്നു വിംസ് ഡയറക്ടര്‍ വിശദീകരിച്ചു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട് രണ്ടുവയസ്സുകാരി; 100 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജയ്പൂര്‍: 200 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട് രണ്ട് വയസ്സുകാരി. ദൗസ ജില്ലയിലെ ബാന്‍ഡികുയി സ്വദേശിനി അങ്കിതയാണ് കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. 100 അടി താഴ്ചയില്‍ കുട്ടി കുടുങ്ങി കിടക്കുന്നതായി കാണാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴല്‍ക്കിണറിലേക്ക് വീണതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ അധികൃതരെ സമീപിച്ചതിനെ തുടര്‍ന്ന് യന്ത്രങ്ങളും ട്രാക്ടറുകളും സ്ഥലത്തെത്തിച്ച്‌ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. കുഴല്‍ക്കിണറില്‍ സിസിടിവി കടത്തിവിട്ടപ്പോഴാണ് കുട്ടി 100 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടത്. ആരോഗ്യ സംഘമെത്തി കുഞ്ഞിന് ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group