Home Featured വിപ്രോയും പ്രസ്റ്റീജും അടക്കമുള്ള വമ്ബന്‍മാര്‍ ബംഗളൂരുവില്‍ ഭൂമി കൈയേറിയെന്ന് റിപ്പോര്‍ട്ട്

വിപ്രോയും പ്രസ്റ്റീജും അടക്കമുള്ള വമ്ബന്‍മാര്‍ ബംഗളൂരുവില്‍ ഭൂമി കൈയേറിയെന്ന് റിപ്പോര്‍ട്ട്

by കൊസ്‌തേപ്പ്

ബെംഗളൂരു: പ്രളയം മൂലം ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് റവന്യൂവകുപ്പ് തയ്യാറാക്കിയ അനധികൃത കയ്യേറ്റക്കാരുടെ രഹസ്യപട്ടികയില്‍ വമ്ബന്‍മാന്‍.

എന്നാല്‍ ഇത്തരം കയ്യേറ്റക്കാരുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ചെറുകിടക്കാരായ കയ്യേറ്റക്കാരുടെയും പ്രതിപക്ഷനേതാക്കളുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും വ്യാപകമായി ഒഴിപ്പിക്കുന്നുമുണ്ട്.

എന്‍ഡിടിവിയാണ് രഹസ്യറിപോര്‍ട്ട് ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുറത്തുവന്ന പട്ടികയനുസരിച്ച്‌ വിപ്രോ, പ്രസ്റ്റീജ്, ഇക്കോ സ്‌പേസ്, ബാഗ്മാന്‍ ടെക് പാര്‍ക്ക്, കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍, ദിവ്യശ്രീ വില്ല തുടങ്ങിയവര്‍ ബെംഗളൂരു നഗരത്തില്‍ ഭൂമി കയ്യേറിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയോ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

ചിലരുടെ കാര്യത്തില്‍ കയ്യേറ്റമൊഴുപ്പിക്കുന്നതില്‍ താമസുണ്ടെന്ന് കയ്യേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്ന എഞ്ചിനീയര്‍മാര്‍ തന്നെ സമ്മതിക്കുന്നു. കിഴക്കന്‍ ബെംഗളൂരുവിലെ നാലാപാട് അക്കാദമി ഓഫ് ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടക്കുന്നത്. പ്രതിപക്ഷനേതാവും ബെംഗളൂരു നഗരത്തിലെ പ്രളയത്തിനെതിരേ ശക്തമായ നിലപാടടെുത്തയാളുമായ മുഹമ്മദ് നാലാപാടിന്റെതാണ് ഈ സ്ഥാപനം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് മുഹമ്മദ് നാലാപാട്.

എന്തുകൊണ്ടാണ് ഈ കയ്യേറ്റം ശ്രദ്ധയില്‍പെടാതിരുന്നതെന്ന ചോദ്യത്തിന് ഉത്തരവാദി റവന്യുവകുപ്പാണെന്ന് എഞ്ചിനീയര്‍മാര്‍ മറുപടി പറഞ്ഞു.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇതിഹാസ സംഗമം; സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഇന്ന് നേര്‍ക്കുനേര്‍

കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേര്‍ക്കുനേര്‍. രാത്രി 7.30ന് കാണ്‍പൂരിലാണ് ഇന്ത്യ ലെജന്‍ഡ്‌സ്- വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരം. ടൂര്‍ണമെന്റില്‍ രണ്ടാം ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. വൂട്ട് (Voot) ആപ്പിലൂടെ മത്സരം കാണാം. ഒരുകാലത്ത് ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ തീ പടര്‍ത്തിയ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ക്കും ഇരട്ട സന്തോഷം. ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ഇന്ത്യ ആദ്യ കളിയില്‍ 61 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ജയം. ആദ്യ കളിയില്‍നിന്ന് വിട്ടുനിന്നിരുന്ന ലാറ ഇന്ന് ഇന്ത്യക്കെതിരെ കളിക്കും.

യുവ്‌രാജ് സിംഗും സുരേഷ് റെയ്‌നയും പത്താന്‍ സഹോദരന്‍മാരും അടങ്ങിയ ടീം ഇന്ത്യക്ക് തന്നെ കരുത്ത് കൂടുതല്‍. ദക്ഷിണാഫ്രിക്കക്കെതിരെ  സ്റ്റുവര്‍ട്ട് ബിന്നിയുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിയുടെയും സുരേഷ് റെയ്‌നയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ലെജന്‍ഡ്‌സ് 20 ഓവറില്‍ വിക്കറ്റ് നാലു നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 

38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സാണ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യ ലെജന്‍ഡ്‌സിനായി രാഹുല്‍ ശര്‍മ മൂന്നും മുനാഫ് പട്ടേല്‍ പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യ ലെജന്‍ഡ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ആന്‍ഡ്ര്യു പുട്ടിക്(23), മോണ്‍ വാന്‍ വൈക്ക്(26) എന്നിവര്‍ ചേര്‍ന്ന് 43 റണ്‍സടിച്ചു. എന്നാല്‍ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് കളി കൈവിട്ടു. 

പുട്ടിക്കിനെ ഓജയും വാന്‍ വൈക്കിനെ രാഹുല്‍ ശര്‍മയും മടക്കി. പിന്നാലെ ആല്‍വിരോ പീറ്റേഴ്‌സണെ(10) ഓജയും ജാക്വസ് റൂഡോള്‍ഫിനെ(16) രാഹുല്‍ ശര്‍മയും. ഹെന്റി ഡേവിഡ്‌സിനെ(6) യുവരാജും വീഴ്ത്തി. ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സ്(27 പന്തില്‍ 38) പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group