Home Featured ഒരു രാത്രിക്ക് നാല്‍പ്പതിനായിരം രൂപ; വെള്ളപ്പൊക്കത്തിനിടെ നിരക്കുയര്‍ത്തി ബെംഗളൂരുവിലെ ഹോട്ടലുകള്‍

ഒരു രാത്രിക്ക് നാല്‍പ്പതിനായിരം രൂപ; വെള്ളപ്പൊക്കത്തിനിടെ നിരക്കുയര്‍ത്തി ബെംഗളൂരുവിലെ ഹോട്ടലുകള്‍

by കൊസ്‌തേപ്പ്

ബെഗളൂരു: ബെംഗളൂരുവില്‍ വെള്ളപ്പൊത്തിനെ തുടര്‍ന്നു സ്ഥിതിഗതികള്‍ രൂക്ഷമാണ്. പലര്‍ക്കും താമസ സ്ഥലം വിട്ട് മറ്റ് സ്ഥലങ്ങള്‍ തേടേണ്ട അവസ്ഥയിലാണ്. അതേസമയം, ഹോട്ടലുകളിടെ നിരക്ക് കുതിച്ചു യരുന്നതായി റിപ്പോര്‍ട്ട്. പതിനായിരം മുതല്‍ ഇരുപതിനായിരം വരെ നല്‍കിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ യാആണ് ഒറ്റ രാത്രിക്ക് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

യെമാലൂരിലെ തങ്ങളുടെ ആഡംബര ഗേറ്റഡ് കമ്മ്യൂണിറ്റി വെള്ളത്തിലായതിനെത്തുടര്‍ന്ന് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഒരു ഹോട്ടലില്‍ ഒരു രാത്രി ചെലവഴിക്കാന്‍ നാലംഗ കുടുംബം 42,000 രൂപ ചെലവഴിച്ചതായി പര്‍പ്പിള്‍ഫ്രണ്ട് ടെക്നോളജീസ് സിഇഒയും സ്ഥാപകയുമായ മീന ഗിരിസബല്ല പറഞ്ഞു.

വൈറ്റ്ഫീല്‍ഡിലെ ചില ഹോട്ടലുകളിലേക്ക് വിളിച്ചപ്പോള്‍ വെള്ളിയാഴ്ച വരെ മുറികളൊല്ലാം ഫുള്‍ ആണെന്നാണ് ലഭിച്ച വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരക്ക് വര്‍ധിച്ചിട്ടും ആളുകള്‍ക്ക് മുറികള്‍ ലഭിക്കുന്നില്ലെന്ന് ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ താമസക്കാരന്‍ പറഞ്ഞു. ”ആദ്യം, വെള്ളപ്പൊക്കം കുറയുന്നതുവരെ ഞങ്ങളുടെ വില്ലയുടെ ഒന്നാം നിലയില്‍ തുടരാമെന്ന് കരുതി, പക്ഷേ പവര്‍ ബാക്ക്-അപ്പ് തീര്‍ന്നു. ആകെയുള്ള ഒരു മാര്‍ഗം പണം എത്ര കൊടുത്താലും ഒരു മുറി എടുക്കുക എന്നതാണ്, താമസക്കാരില്‍ ഒരാള്‍ പറഞ്ഞു.

വളര്‍ത്തുമൃഗങ്ങളുമായി അതിഥികളെ കയറ്റാന്‍ പല ഹോട്ടലുകളും വിസമ്മതിക്കുന്നു.വെള്ളപ്പൊക്ക ദുരിതം അവസാനിച്ചുകഴിഞ്ഞാലും തങ്ങളുടെ ആഡംബര വീടുകള്‍ വൃത്തിയാക്കാനും പുതുക്കിപ്പണിയാനും സമയമെടുക്കുമെന്ന് അതിഥികള്‍ പ്രതീക്ഷിക്കുന്നതിനാല്‍ സ്റ്റാര്‍ ഹോട്ടലുകളിലെ മുറികള്‍ 10-15 ദിവസത്തേക്ക് ബുക്ക് ചെയ്യുന്നതായി ഹോസ്പിറ്റാലിറ്റി മേഖലയിലെ വൃത്തങ്ങള്‍ പറഞ്ഞു.

ബം​ഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. അടിയന്തര സാഹചര്യം നേരിടാന്‍ 300 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. മറ്റ് പ്രളയബാധിത ജില്ലകള്‍ക്കായി 300 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതത്തെ ബാധിച്ചു. വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കിടക്കുന്ന റോഡുകളിലൂടെ നിരവധി പേര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് യാത്ര ചെയ്തത്.

ഭക്ഷണത്തെ ചൊല്ലി തര്‍ക്കം; ദമ്ബതികളെ മഴുവിന് വെട്ടിക്കൊന്ന് വീട്ടുജോലിക്കാരന്‍

ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദമ്ബതികളെ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തി വീട്ടുജോലിക്കാരന്‍. ദമ്ബതികളുടെ മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് 40കാരനായ ജോലിക്കാരന്‍ ദമ്ബതികളെ ഉറക്കത്തില്‍ കൊലപ്പെടുത്തുകയും മകളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ജില്ലയിലെ മജ്‌ഗാവ് ജാംതോലി ഗ്രാമത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്ന ആളെ തിങ്കളാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ദമ്ബതികളായ റിച്ചാര്‍ഡ്, മെലാനി മിന്‍സ് എന്നിവരാണ് ആക്രമണത്തില്‍ മരണത്തിന് കീഴടങ്ങിയത്. അവരുടെ മകള്‍ തെരേസ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്ബ് ഭക്ഷണത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കുണ്ടായെന്നും കുടുംബത്തെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി സത്യേന്ദ്ര ലക്ര പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group