Home Featured ശക്തമായ മഴ : ബെംഗളൂരുവില്‍ സ്കൂട്ടര്‍ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23കാരിക്ക് ദാരുണാന്ത്യം

ശക്തമായ മഴ : ബെംഗളൂരുവില്‍ സ്കൂട്ടര്‍ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23കാരിക്ക് ദാരുണാന്ത്യം

by കൊസ്‌തേപ്പ്

ബെംഗളൂരു : ശക്തമായ മഴയെ തുടര്‍ന്ന് സ്കൂട്ടര്‍ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 9.30 ഓടെ നഗരത്തിലെ വൈറ്റ്ഫീല്‍ഡ് ഏരിയയ്ക്ക് സമീപമായിരുന്നു അതിദാരുണാമായ സംഭവം നടന്നത്. സ്കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അഖില വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടി തെന്നിമാറി.

താങ്ങിനായി സമീപത്തെ വൈദ്യുത തൂണില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് താഴേക്ക് വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഴ കനത്തിട്ടും വൈദ്യുതി ലൈന്‍ പൊട്ടിവീണത് ശരിയാക്കാതിരുന്ന അധികൃതരുടെ വീഴ്ചയാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് അഖിലയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ബാംഗ്ലൂര്‍ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡിനെതിരെയും ഇവര്‍ രംഗത്തെത്തി.

വാങ്ങുന്ന ഇറച്ചി നല്ലതാണോയെന്ന് എങ്ങനെ തിരിച്ചറിയാം? 

ഓണം അടുത്തതോടെ, ഭക്ഷ്യോത്‌പന്നങ്ങളുടെ വര്‍ദ്ധിച്ച ആവശ്യകത വിലയിരുത്തി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവില്‍ വന്‍ വര്‍ദ്ധനവ് ദൃശ്യമാണ്.

പഴം, പച്ചക്കറികള്‍, പാല്‍, ഇറച്ചി, മുട്ട, മത്സ്യം, തുടങ്ങിയ എളുപ്പത്തില്‍ പാഴായിപ്പോകുന്ന കാര്‍ഷികോല്പന്നങ്ങള്‍ വേഗത്തില്‍ കേരള വിപണിയിലിറക്കാനാണ് അയല്‍ സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച്‌ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ വ്യാപാര ലോബികള്‍ ശ്രമിക്കുന്നത്. ഇവയ്ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് മലയാളികളാണ്.

കേരളത്തില്‍ പാലുത്‌പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്ന പ്രസ്താവന നിലനില്ക്കുമ്ബോള്‍ തന്നെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതില്‍ പാല്‍ കേരളത്തിലെത്തുന്നു. അടുത്തയിടെയാണ് പാലക്കാട് ചെക്ക് പോസ്റ്റില്‍ യൂറിയ ചേര്‍ത്ത പാലുള്ള ടാങ്കര്‍ ലോറി പിടിച്ചെടുത്തത്.

കേരളത്തിലെ ഉത്‌പാദനം, ലഭ്യത എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റ ഇപ്പോഴും ലഭ്യമല്ല. കേരളത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പാല്‍ 72 ശതമാനത്തിലേറെ അസംഘടിത മേഖലയിലൂടെയാണ് വില്‍പ്പന നടത്തുന്നത്. പാലിന്റെ ഉപഭോഗത്തിലും വന്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. സൂക്ഷിപ്പ് കാലയളവ് കൂട്ടാന്‍ ആന്റിബയോട്ടിക്കുകളും, മറ്റു രാസവസ്തുക്കളും ചേര്‍ക്കുന്ന പ്രവണതയും അയല്‍ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. പാലിന്റെ ഗുണനിലവാരം വിലയിരുത്തുന്നതില്‍ സജീവ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ ഇത് വഴിയൊരുക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ!

അടുത്തയിടെ കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനങ്ങളില്‍ പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മാരകമായ കീടനാശിനികളുടെയും, രാസവസ്തുക്കളുടെയും തോത് തുലോം കൂടുതലാണ്. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, കാബേജ്, കോളിഫ്ളവര്‍, പയര്‍, വെണ്ടയ്‌ക്ക എന്നിവയില്‍ ഇവയുടെ തോത് മാരകമായ അളവിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് 65 ശതമാനത്തിലേറെയാണ്. ദേശീയതലത്തില്‍ മത്സ്യ ഉപഭോഗത്തില്‍ മലയാളികളാണ് മുന്നില്‍. ജനസംഖ്യയില്‍ 85 ശതമാനം പേരും മത്സ്യം കഴിക്കുന്നവരാണ്. മലയാളിയുടെ പ്രതിശീര്‍ഷ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ നാലുമടങ്ങ് കൂടുതലാണ്.

അയല്‍സംസ്ഥാനങ്ങളിലെ വ്യവസായമേഖലയില്‍ നിന്നു പുറന്തള്ളപ്പെടുന്ന ജലാശയങ്ങളിലെ മത്സ്യങ്ങളില്‍ കൂടുതലായി ആഴ്സനിക്ക്, ലെഡ്, മോളിബ്ഡിനം, മറ്റു ലോഹാംശങ്ങള്‍ എന്നിവ കണ്ടുവരുന്നു. കൂടാതെ ഫോര്‍മാലിന്‍ കൂടുതലായി മത്സ്യത്തിന്റെ സൂക്ഷിപ്പു കാലയളവ് ഉയര്‍ത്താനായി ഉപയോഗിച്ചു വരുന്നു. രാസവസ്തുക്കളും, അമോണിയം ക്ലോറൈഡും കൂടുതലായി ചേര്‍ക്കുന്ന പതിവുമുണ്ട്. ഇതെല്ലാം വര്‍ദ്ധിച്ച തോതിലുള്ള കരള്‍, ആമാശയ, കുടല്‍ കാന്‍സറിന് കാരണമാകും.

കേരളത്തിലെ ഇറച്ചി സംസ്‌കരണം തീര്‍ത്തും അശാസ്ത്രീയ രീതിയിലാണ്. വിരലിലെണ്ണാവുന്ന ശാസ്ത്രീയ അറവുശാലകള്‍ മാത്രമേ കേരളത്തിലുള്ളൂ. വഴിയോരത്തും റോഡരികിലും ഇറച്ചി വില്‍പനയും കശാപ്പും നടക്കുന്നു. ഇവയില്‍ എത്രയോ അധികം രോഗം മൂലം ചത്തതോ, രോഗം ബാധിച്ചതോ ആയ കന്നുകാലികളുടെ ഇറച്ചിയാണെന്ന് ഉപഭോക്താവ് അറിയുന്നില്ല. മനുഷ്യരില്‍ ഇതിലൂടെ നിരവധി ജന്തുജന്യരോഗങ്ങളാണ് പകരുന്നത്. പകര്‍ച്ചവ്യാധികളില്‍ 65 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. കോഴിയിറച്ചി കഴിഞ്ഞാല്‍ ബീഫിന്റെ ഉപഭോഗത്തില്‍ കേരളമാണ് മുന്നില്‍. തൊട്ടാല്‍ വഴുവഴുപ്പുള്ളതോ, ദുര്‍ഗന്ധമുള്ളതോ ആയ ഇറച്ചി വാങ്ങരുത്. അറവിന് മുമ്ബും പിമ്ബും പരിശോധന നടത്തിയ ഇറച്ചി മാത്രമേ വാങ്ങാവൂ. ഇറച്ചി മാര്‍ദ്ദവമുള്ളതും വലിയുന്നതും ഇളം ചുവപ്പുനിറത്തിലുമായിരിക്കണം. പഴകിയ ഇറച്ചിയുടെ മേല്‍ രക്തം ഒഴിച്ച്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്‌ വിപണനം നടത്തിവരുന്നു.

കോഴിയിറച്ചി വിശ്വാസ്യതയുള്ള ഫാമുകളില്‍ നിന്ന് വാങ്ങണം. ഇറച്ചി ഡ്രസ്സിംഗ് കേന്ദ്രങ്ങളിലെ ശുചിത്വവും വിലയിരുത്തേണ്ടതുമാണ്.
കോഴിമുട്ട, താറാവു മുട്ട എന്നിവയിലൂടെ ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യതയു ള്ളതിനാല്‍ മുട്ടകള്‍ പഴകിയതല്ലെന്ന് ഉറപ്പാക്കി വാങ്ങുക. മുട്ടകള്‍ ശുചിത്വത്തോടെ സംഭരിക്കണം.

നേരിട്ട് കഴിയ്ക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷ്യോല്‍പന്നങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവയില്‍ സൂക്ഷിപ്പു കാലയളവ് ഉയര്‍ത്തുന്ന പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. റെഡി ടു ഈറ്റ് ഓണസദ്യ വരെ പ്രത്യേക ലേബലില്‍ വിപണിയിലിറങ്ങി കഴിഞ്ഞു.

ഓണസീസണില്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ വാങ്ങുന്നതോ കഴിയ്ക്കുന്നതോ ആയ ഭക്ഷണത്തിന്റെ ഉത്‌പാദനം മുതല്‍ ഉപഭോഗം വരെയുള്ള ശുചിത്വം ഉറപ്പാക്കുകയും പരിശോധനാ സംവിധാനം വിപുലപ്പെടുത്തേണ്ടതുമാണ്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ ഉത്‌പാദകരും, ഉപഭോക്തൃ ബോധവത്‌ക്കരണത്തെക്കുറിച്ച്‌ ഉപഭോക്താക്കളും അറിഞ്ഞിരിക്കണം.
ഭക്ഷ്യപരിശോധന സ്ഥിരം സംവിധാനമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ, കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ ഉപകരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group