ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ മുങ്ങി ബെംഗളൂരു നഗരം. റോഡുകളില്‍ വെള്ളം ഉയര്‍ന്നതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. ചൊവ്വാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് മുന്നറിയിപ്പ് നൽകി. താൽക്കാലിക ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ടാപ്പ് വഴിയുള്ള ജലവിതരണം നിർത്തിവച്ച പ്രദേശങ്ങളിലേക്കാണ് ഇവ വിതരണം ചെയ്യുക. ബെംഗളൂരു നഗരത്തില്‍ വെള്ളം കുതിച്ചുയരുന്നതിനാൽ കുടിവെള്ള വിതരണം നിയന്ത്രിക്കുന്ന മാണ്ഡ്യ ജില്ലയിലെ ബെംഗളൂരു വാട്ടർ ബോർഡിന്റെ ടികെ ഹള്ളി യൂണിറ്റ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിക്കും.
ഞായറാഴ്ച രാത്രിയും കനത്ത മഴ പെയ്തിരുന്നു.ഉദ്യോഗസ്ഥർ മാണ്ഡ്യ ജില്ലയിൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും അഴുക്കുചാലുകൾ വെള്ളത്തിനടിയിലാവുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ബെംഗളൂരുവിൽ അടുത്തിടെ പെയ്ത മഴ അസാധാരണമാണ്. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രശ്നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐടി മന്ത്രി ഡോ. സിഎന്‍ അശ്വത്നാരായണൻ. വെള്ളം ഉയര്‍ന്നതിനാല്‍ ആളുകളെ റബ്ബർ ഡിങ്കികളിലാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ ട്രാക്ടറുകളാണ് ഉപയോഗിച്ചത്. നിരവധി സ്കൂളുകളിലും കോളേജുകളും അടച്ചിട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഐടി മേഖലയുടെ ഗ്രൂപ്പായ റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) ജീവനക്കാരോട് നിർദ്ദേശിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ മോഷ്ടാവെന്ന് കുപ്രസിദ്ധിയാര്‍ജിച്ച അനില്‍ ചൗഹാന് പിടിയില്‍
ന്യൂഡല്‍ഹി: 5000ലധികം കാറുകള്‍ മോഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ മോഷ്ടാവെന്ന് കുപ്രസിദ്ധിയാര്‍ജിച്ച അനില്‍ ചൗഹാന് പിടിയിലായി. ഡല്‍ഹി, മുംബൈ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വസ്തു വകകളുള്ള ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
52-കാരനായ അനില്‍ ചൗഹാന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ അയ്യായിരത്തിലധികം കാറുകളാണ് മോഷ്ടിച്ചിട്ടുള്ളത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സ്ക്വാഡ് ദേശ് ബന്ധു ഗുപ്ത റോഡ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒരു കാലത്ത് വാഹന മോഷണത്തില്‍ പ്രസിദ്ധനായിരുന്ന അനില്‍ ചൗഹാന് ഇപ്പോള്‍ ആയുധക്കടത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ആയുധങ്ങള്‍ കൊണ്ടുവന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകള്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.
ഡല്‍ഹിയിലെ ഖാന്പൂര് പ്രദേശത്ത് താമസിച്ചുകൊണ്ടിരിക്കെ ഓട്ടോറിക്ഷാ ഡ്രൈവറായിയിരിക്കുമ്ബോള് 1995-മുതലാണ് കാറ് മോഷണത്തിലേക്ക് തിരിഞ്ഞത്.
ആ കാലയളവില്‍ ഏറ്റവും കൂടുതല്‍ മാരുതി 800 കാറുകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ കുപ്രസിദ്ധനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാള്‍ ജമ്മു കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്.
മോഷണത്തിനിടെ നിരവധി ടാക്സി ഡ്രൈവര്‍മാരേയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ ഡല്‍ഹിയില്‍ നിന്ന് അസമിലേക്ക് താമസം മാറിയിരുന്നു. ഇക്കാലയളവില്‍ മുംബൈ,ഡല്‍ഹി, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരവധി സ്വത്തുവകകള്‍ വാങ്ങികൂട്ടിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിവരുന്നുണ്ട്.
അനില്‍ ചൗഹന് പലതവണ പോലീസിന്റെ പിടിയിലാട്ടുണ്ട്. 2015-ല്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കൊപ്പം അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു. ഇതേ തുടര്‍ന്ന് 2020-ലാണ് ജയില്‍ മോചിതനായത്. 180 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
മൂന്ന് ഭാര്യമാരും ഏഴ് മക്കളും അനിലിനുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. അസമില്‍ സര്‍ക്കാര്‍ കരാറുകാരനായി അവിടുത്തെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൃഷ്ടിച്ചിരുന്നു. ആറു തോക്കുകളും വെടിയുണ്ടകളും പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.