ബെംഗളൂരു: കനത്തമഴയെ തുടര്‍ന്ന് ബെംഗളൂരുനഗരത്തിന്റെ പലഭാഗങ്ങളും വീണ്ടും വെള്ളത്തിനടിയിലായി. ഇതോടെ പ്രധാന നഗരഭാഗങ്ങളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
നിരവധി വീടുകളും വെള്ളത്തിനടിയിലായി. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ബെംഗളൂരു കനത്ത വെള്ളപ്പൊക്കത്തിന് സാക്ഷിയാകുന്നത്.എക്കോസ്‌പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, വര്‍ത്തൂര്‍, സര്‍ജാപുര്‍ എന്നീ ഭാഗങ്ങളെ വലിയ രീതിയിലാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വീടുകളും വെള്ളത്തിനടിയിലായി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇവിടെ കനത്ത വെള്ളപ്പൊക്കമുണ്ടാകുന്നത്.
പ്രധാനസ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്നഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. താമസക്കാരോട് സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും കുട്ടികളെ സ്‌കൂളുകളിലേക്ക് വിടരുതെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
എക്കോസ്‌പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, വര്‍ത്തൂര്‍, സര്‍ജാപുര്‍ എന്നീ ഭാഗങ്ങളെ വലിയ രീതിയിലാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്.
ദേശീയ അവാര്‍ഡ് ജേതാക്കളായ അധ്യാപകരുമായി ഇന്ന് പ്രധാനമന്ത്രി സംവദിക്കും
ദില്ലി: അധ്യാപക ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ജേതാക്കളുമായി, 7 ലോക് കല്യാണ്‍ മാര്‍ഗില്‍, 2022 സെപ്റ്റംബര്‍ 5 ന് വൈകുന്നേരം 4:30 ന് സംവദിക്കും. തങ്ങളുടെ പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്ത രാജ്യത്തെ ചില മികച്ച അധ്യാപകരുടെ അതുല്യമായ സംഭാവനകളെ ആദരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകളുടെ ഉദ്ദേശ്യം.
അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ പ്രാഥമിക, സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന മികച്ച അധ്യാപകര്‍ക്ക് പൊതു അംഗീകാരം നല്‍കുന്നു. ഈ വര്‍ഷത്തെ അവാര്‍ഡിനായി, രാജ്യത്തുടനീളമുള്ള 45 അധ്യാപകരെയാണ് കര്‍ശനവും സുതാര്യവുമായ മൂന്നു ഘട്ട ഓണ്‍ലൈന്‍ പ്രക്രിയയിലൂടെ തിരഞ്ഞെടുതിട്ടുള്ളത്.
ബാലപ്രതിനിധികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
കുടുംബശ്രീയുടെ സംസ്ഥാന ബാലപാർലമെന്റിന് മുന്നോടിയായി തെരഞ്ഞെടുത്ത 140 ബാലപ്രതിനിധികൾക്ക് പാർലമെന്ററി സംവിധാനത്തെക്കുറിച്ചുള്ള പരിശീലന പരിപാടി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ചു. കെ-ലാംപ്‌സ് (പാർലമെന്ററി സ്റ്റഡീസ്) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ. എം. ബഷീർ, കെ-ലാംപ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗ്ഗീസ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി. രാജൻ എന്നിവർ സംസാരിച്ചു. പാർലമെന്ററി ഭരണസംവിധാനത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് പരിശീലന പരിപാടി സഹായകമാകട്ടെയെന്ന് നിയമസഭാ സെക്രട്ടറി എ. എം. ബഷീർ ആശംസിച്ചു.
നിയമസഭാ അഡിഷണൽ സെക്രട്ടറി കെ. സുരേഷ് കുമാർ പരിശീലനം നയിച്ചു. ജനാധിപത്യ സംവിധാനത്തിന്റെ ആവിർഭാവവും ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷതകളും നിയമസഭയുടെ പ്രവർത്തനവും സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ബാലപ്രതിനിധികൾക്ക് വിശദീകരിച്ചു നൽകി. നിയമസഭാ രൂപീകരണം, സഭയിലെ പൊതുവായ നടപടിക്രമങ്ങൾ എന്നിവ വിശദമായി അവതരിപ്പിച്ചു.
ബാലസഭ പ്രതിനിധികളായി 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 140 കുട്ടികളും 40 മിഷൻ ഫാക്കൽറ്റികളും കുടുംബശ്രീ പ്രതിനിധികളും പരിശീലന പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർ അസംബ്ലി ഹാൾ, നിയമസഭാ മ്യൂസിയം എന്നിവ സന്ദർശിച്ചു.