ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിന്‍റെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം താറുമാറായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ബെംഗളൂരു-മൈസൂര്‍ ഹൈവേയില്‍ വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ കുടുങ്ങി. രാമനഗരയില്‍ ഗതാഗതം തടസ്സപ്പെട്ടു.
സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, റായ്ച്ചൂര്‍ ജില്ലയിലെ മസ്കിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ബെംഗളൂരു, ബെലഗാവി, ഗഡാഗ്, കൊപ്പല്‍, ഹവേരി, ധാര്‍വാഡ്, ബെല്ലാരി, ദാവനഗരെ, ചിത്രദുര്‍ഗ, തുമകുരു, ചിക്കബല്ലാപൂര്‍, കോലാര്‍, രാംനഗര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് തുടര്‍ച്ചയായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച രാമനഗര ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകന് തല്ല്; സ്‌കൂളില്‍ ‘കൈകാര്യം’ ചെയ്ത് കുട്ടികള്‍
റാഞ്ചി: മാര്‍ക്ക് കുറവ് നല്‍കിയതിന് അധ്യാപകനെയും സ്‌കൂളിലെ ക്ലാര്‍ക്കിനെയും മര്‍ദ്ദിച്ച് വിദ്യാര്‍ഥികള്‍. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലാര്‍ക്കിനേയും മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ഝാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ ഒന്‍പതാം ക്ലാസിലെ പരീക്ഷാഫലം പ്രസിദ്ധികരിച്ചിരുന്നു. അതില്‍ 32 കുട്ടികള്‍ തോറ്റു. ഇതിലെ പതിനൊന്ന് കുട്ടികള്‍ സ്‌കൂളില്‍ എത്തിയാണ് ഇരുവരെയും മര്‍ദ്ദിച്ചത്.
സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതരോട് പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പരാതി നല്‍കിയാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ ഭോക്ത പറഞ്ഞു.
ഇരുന്നൂറോളം കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നും ഭൂരിഭാഗം കുട്ടികളില്‍ ഈ സംഭവത്തില്‍ പങ്കാളികളാണെന്നും ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റ് അധ്യാപകന്‍ നേരത്തെ ഈ സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നെങ്കിലും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നുമാറ്റുകയായിരുന്നു. പ്രശ്‌നത്തെ തുടര്‍ന്ന്‌സ്‌കൂളിന് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.