Home Featured കര്‍ണാടക സംസ്ഥാന മുസ്‍ലിം ലീഗ് അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു

കര്‍ണാടക സംസ്ഥാന മുസ്‍ലിം ലീഗ് അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു

ബംഗളൂരു: മുസ്‍ലിം ലീഗ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. ബംഗളൂരു ആര്‍.ടി നഗര്‍ കടായി റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്‌ദീന്‍ അധ്യക്ഷത വഹിച്ചു.

വരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വ കാമ്ബയിന്‍ പൂര്‍ത്തിയാക്കി സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. കര്‍ണാടകയില്‍ പാര്‍ട്ടിയെ താഴെ തട്ടുമുതല്‍ സംഘടിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ഖാദര്‍ മൊയ്ദീന്‍ അറിയിച്ചു.

അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി എന്‍. ജാവിദുല്ല ബംഗളൂരു (പ്രസി.), ഇബ്രാഹിം ജക്കോട്ടെ ബംഗളൂരു (ജന. സെക്ര.), സയ്യിദ് ഹസീബ് ബംഗളൂരു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. നിര്‍വാഹക സമിതി അംഗങ്ങള്‍: എം.കെ. നൗഷാദ് (ബംഗളൂരു), മൗലാന നൂഹ് (ഗുല്‍ബര്‍ഗ), ആലം പാഷ (ബംഗളൂരു), ഫയാസ് (മംഗളൂരു), കെ.എം. മുഹമ്മദ് റഫീഖ് (ബംഗളൂരു), അബ്ദുല്ല സലഫി (ചിത്രദുര്‍ഗ), അതാഉല്ല (ദാവണ്‍ഗരെ), സയ്യിദ് മൗല (ചിത്രദുര്‍ഗ), സി.പി. സദക്കത്തുല്ല (ബംഗളൂരു), നജീബ് (ബംഗളൂരു), സിദ്ദീഖ് തങ്ങള്‍ (ബംഗളൂരു),

ടി. അബ്ദുല്‍ നാസര്‍ (ബംഗളൂരു), ഫാറൂഖ് ഇനാംദാര്‍ (ധാര്‍വാഡ്), റിയാസ് (ബംഗളൂരു), അബ്ദുല്‍ കരീം (മംഗളൂരു), സി. മുസ്തഫ (ബംഗളൂരു), റഹ്മാന്‍ (ബംഗളൂരു), പര്‍വീണ്‍ (ബംഗളൂരു) എന്നിവരെ തിരഞ്ഞെടുത്തു.ലുഖ്മാന്‍ അബ്ബാസ് തങ്ങള്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് എസ്.എച്ച്‌. മുഹമ്മദ് അര്‍ഷാദ്, നാരി മുഹമ്മദ് നയീം വാണിയമ്ബാടി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ മിര്‍സ മൊഹമ്മദ് മെഹ്ദി, മുന്‍ ഭാരവാഹികളായ മുഹമ്മദ് ഇല്യാസ്, ഇബ്രാഹിം കരീം, ആഗ സാദിഖലി അല്‍ബയാന്‍, സി.പി. സദക്കത്തുല്ല തുടങ്ങിയവരടക്കം ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

ഭാര്യയുമായുള്ള സൗഹൃദം വിരോധത്തിനിടയാക്കി; നെട്ടൂരില്‍ യുവാവിനെ ഹോട്ടല്‍മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചു കൊന്നു

കൊച്ചി: നെട്ടൂരില്‍ യുവാവിനെ ഹോട്ടല്‍മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു കൊലപാതകം.

പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് സുരേഷിന്‍റെ ഭാര്യ. ഇവരും അജയ് കുമാറും തമ്മില്‍ സൗഹൃദത്തിലായിരുന്നെന്ന് പറയപ്പെടുന്നു. പാലക്കാട് നിന്ന് നെട്ടൂരിലെത്തിയ അജയ് കുമാര്‍ ഇവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

ഈ വിവരമറിഞ്ഞ സുരേഷ് ഭാര്യയെ കൊണ്ട് അജയകുമാറിനെ വിളിപ്പിച്ചു. ഇതിന് ശേഷം ഇയാള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഇവിടെവെച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സുരേഷ് സ്പാനര്‍ ജാക്കി ലിവര്‍ ഉപയോഗിച്ച്‌ അജയകുമാറിനെ മര്‍ദിച്ചു. തലക്കടിയേറ്റ അജയകുമാര്‍ ഇറങ്ങി ഓടിയെങ്കിലും ഹോട്ടലിന് പുറത്ത് കുഴഞ്ഞുവീണു. പിന്നാലെയെത്തിയ സുരേഷ് ഇയാളെ വീണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കസ്റ്റഡിയിലെടുത്ത സുരേഷ് കുമാറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തു. അജയ് കുമാറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group