കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര അവാര്‍ഡ് ഷോയായ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിന്റെ (സൈമ) 10-ാം പതിപ്പ് ബംഗളൂരുവില്‍ സെപ്റ്റംബര്‍ 10, 11 തീയതികളില്‍ നടക്കും.
ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായ മേഖലയിലെ കലാസാങ്കേതിക രംഗങ്ങളില്‍ 2021ല്‍ മികച്ച പ്രകടനങ്ങള്‍ കഴ്ചവച്ചവരെ പുരസ്കാരങ്ങള്‍ നല്കി ആദരിക്കും. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഷോയുടെ ഭാഗമാകുമെന്ന് സൈമ ചെയര്‍പേഴ്സണ്‍ ബൃന്ദ പ്രസാദ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നടന് റാണ ദഗ്ഗുബതി, ഗ്രൗണ്ട് സ്പോണ്സര് ആയ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഫൗണ്ടര്‍ ആന്‍ഡ് ചെയര്മാന് ഡോ. സി.ജെ. റോയ്, ഗായകനും നടനുമായ വിജയ് യേശുദാസ്, നടിമാരായ അതിഥി രവി, സാനിയ ഇയ്യപ്പന്‍, പേളി മാണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രേക്ഷകരുടെ ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. സൈമയുടെ വെബ്സൈറ്റ് വഴി നോമിനികള്‍ക്ക് വോട്ട് ചെയ്യാം.
4ജിയേക്കാള്‍ പതിന്മടങ്ങ് വേഗത; 5ജി ആദ്യമെത്തുക രാജ്യത്തെ ഈ 13 നഗരങ്ങളില്‍.
ഇന്ത്യ 5ജിയുടെ ലോഞ്ചിങ്ങിനായി ഒരുങ്ങുകയാണ്. 4G-യേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ഇന്റര്‍നെറ്റ് വേഗതയുമായാണ് 5ജി എത്തുന്നത്. 5ജിയുടെ വരവിന് മുന്നോടിയായി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ അവരുടെ ബജറ്റ് വിഭാഗത്തില്‍ പോലും 5ജി ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വിവിധ ടെലികോം സവേനദാതാക്കളും മത്സരത്തിലാണ്. സെല്ലുലാര്‍ സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറ സെപ്റ്റംബര്‍ അവസാനത്തോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് മൂന്ന് വര്‍ഷത്തിനകം എല്ലായിടത്തും 5ജി സേവനം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജ്യത്ത് ആദ്യഘട്ടമെന്ന നിലക്ക് 13 വലിയ നഗരങ്ങളെയാണ് 5ജി സേവനം ലഭ്യമാക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്,ബെംഗളൂരു, ചെന്നൈ, ചണ്ഡിഗഡ്, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ജാം നഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ- എന്നീ നഗരങ്ങളിലാണ് 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ പദ്ധതി.ആദ്യഘട്ട പട്ടികയില്‍ കേരളത്തിലെ ഒരു നഗരവും ഉള്‍പ്പെട്ടിട്ടില്ല.
ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്പെക്‌ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റ നെറ്റ് വര്‍ക്ക്, വോഡഫോണ്‍-ഐഡിയ തുടങ്ങിയ സേവനദാതാക്കളില്‍ നിന്നായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് 17,876 കോടിയാണ് ലേലത്തില്‍ ലഭിച്ചത്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച ലേലത്തില്‍ 1,50,173 കോടി രൂപയുടെ സ്പെക്‌ട്രം വിറ്റഴിച്ചിട്ടുണ്ട്. സ്പെക്‌ട്രം നല്‍കുക 20 വര്‍ഷത്തേക്കാണ്. ജിയോ ചിലവാക്കിയത് 87946 കോടി രൂപയായിരുന്നു. എയര്‍ടെല്‍ 43000 കോടി, വോഡഫോണ്‍ ഐഡിയ 19000 കോടി അദാനി എന്റര്‍പ്രൈസസ് 215 കോടി രൂപയും ചിലവാക്കി.