ബെംഗലൂരു: താന്‍ ബി.ജെ.പിയുടെ കളിപ്പാവയാണെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്.
ആര്.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. 2008ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ബൊമ്മൈക്ക് ആര്.എസ്.എസ് വേരുകളില്ല. സോഷ്യലിസ്റ്റ് മൂവ്മെന്റുമായും ജനതാദളുമായാണ് ബൊമ്മൈ നേരത്തേ പ്രവര്‍ത്തിച്ചിരുന്നത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.ആര് ബൊമ്മെയുടെ മകനാണിദ്ദേഹം. ആര്.എസ്.എസിനെതിരെ കോണ്‍ഗ്രസ് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ആര്.എസ്.എസ് എന്താണെന്നത് ജനങ്ങള്‍ക്ക് നല്ല നിശ്ചയമാണെന്നും ദേശസ്നേഹമുള്ള സംഘടനയാണതെന്നും ബൊമ്മെ വ്യക്തമാക്കി.
സര്‍ക്കാരില്‍ നേതൃമാറ്റം വരുന്നു എന്ന റിപ്പോര്‍ട്ടുകളും ബൊമ്മൈ നിഷേധിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി നേതൃത്വം തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ബൊമ്മൈ ആവര്‍ത്തിച്ചു. മുന്‍ഗാമിയായ ബി.എസ് യെദ്യൂരപ്പയെ മുന്നറിയിപ്പില്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന ചോദ്യത്തിന് “എല്ലാ ദിവസവും ഞായറാഴ്ചയല്ല, ബി.ജെ.പി നേതൃത്വം എനിക്ക് ഒരു സ്വതന്ത്ര കൈ തന്നിട്ടുണ്ട്”-എന്നായിരുന്നു ബൊമ്മൈയുടെ മറുപടി.

ജനായത്ത തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഓപറേഷന് താമരയിലൂടെ അധികാരത്തില്‍വന്ന ബി.ജെ.പി സര്‍ക്കാര്‍ നിയമവിരുദ്ധ സര്‍ക്കാറാണെന്നും മുഖ്യമന്ത്രി യോഗ്യതയില്ലാത്തയാളാണെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെ കുറിച്ച് മന്ത്രിസഭാംഗം കൂടിയായ മധുസ്വാമിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എങ്ങനെയൊക്കെയോ മുന്നോട്ടുപോവുകയാണെന്നുമായിരുന്നു മധുസ്വാമിയുടെ സംഭാഷണം. ഈ ശബ്ദസന്ദേശം വൈറലായിരുന്നു. കഴിവില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. അദ്ദേഹം ആര്.എസ്.എസിന്റെ കൈയിലെ കളിപ്പാവയാണ്. മന്ത്രി മധുസ്വാമി പറഞ്ഞതുപോലെ ഇവിടെ ഒരു സര്‍ക്കാറുമില്ല, ഒരു ഭരണവുമില്ല’ -സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാറിനെതിരെ കരാറുകാരുടെ സംഘടന ഉന്നയിച്ച 40 ശതമാനം കമീഷന് എന്ന ആരോപണത്തെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍, ഒരു ആരോപണമുയര്‍ന്നാല്‍ അവിടെ അന്വേഷണം നടക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും ഉപയോഗിച്ച് തട്ടിപ്പ്; കർശന നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദേശം
കോഴിക്കോട്: വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ നിർദ്ദേശം. തഹസിൽദാർമാർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ആറിനാണ് ജില്ലാ പൊലീസ് മേധാവിക്ക് കളക്ടര്‍ ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
കൈവശവകാശ സർട്ടിഫിക്കറ്റുക്കളും ലൊക്കേഷൻ സ്കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫീസർമാർ അതാത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്.
കെ.എസ്.എഫ്.ഇ മാനേജർമാർക്ക് സംശയം തോന്നിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസർമാരുടെ വിശദമായ പരിശോധനയിൽ ഇവ വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.
അതേസമയം വ്യാജരേഖകളുണ്ടാക്കി വനഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയ വയനാട്ടിലെ റിസോര്‍ട്ട് ഉടമകള്‍ക്ക് ഭൂമിയില്‍ നിന്നൊഴിയാന്‍ വനം വകുപ്പ് നോട്ടീസ് നല്കി. സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള പടിഞ്ഞാറത്തറ വില്ലേജിലെ 40.69 ഏക്കര്‍ ഭൂമിയില്‍ നിന്നും ഏഴ് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഭൂവുടമകളായ എറണാകുളം സ്വദേശി ബൈജുവര്‍ഗ്ഗീസ്, മടക്കിമല സ്വദേശി പ്രജ്വല്‍ വിശ്വാസ് എന്നിവര്‍ക്കാണ് സൗത്ത് വയനാട് ഡിഎഫ്ഒ നോട്ടീസ് അയച്ചത്.