Home Featured ബെംഗളൂരു : പകർച്ചവ്യാധി; മൃഗശാലകളിൽ ജാഗ്രതാനിർദേശം നൽകി വനംവകുപ്പ്..

ബെംഗളൂരു : പകർച്ചവ്യാധി; മൃഗശാലകളിൽ ജാഗ്രതാനിർദേശം നൽകി വനംവകുപ്പ്..

ബെംഗളൂരു : ബന്നാർ ഘട്ടദേശീയോദ്യാനത്തിലെ ഏഴ്പുള്ളിപ്പുലിക്കുഞ്ഞുങ്ങൾ പകർച്ചവ്യാധി പിടിപെട്ട് ചത്തതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൃശാലകളിൽ ജാഗ്രതാ നിർദേശംനൽകി വനംവകുപ്പ്.പാൻലൂക്കോപീനിയ വൈറസ്ബാധയെത്തുടർന്നാണ് ബന്നാർ ഘട്ടയിലെ പുള്ളിപ്പുലിക്കുഞ്ഞുങ്ങൾ കഴിഞ്ഞ ദിവസം ചത്തത്. ഈ വൈറസ് മറ്റ് മൃഗശാലകളിൽ പടരുന്നതിനെതിരെയാണ് ജാഗ്രതാനിർദേശം.വനം മന്ത്രി ഈശ്വർ ഖാൻഡെ വ്യാഴാഴ്ച രാവിലെ ബന്നാർഘട്ട പാർക്ക് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

സംസ്ഥാനത്തെ മൃഗശാലകളിൽ പാൻലൂക്കോപീനിയ വൈറസ് ബാധയേൽക്കുന്ന മൃഗങ്ങൾക്കുവേണ്ട സുരക്ഷാ ീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ അദ്ദേഹം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(വൈൽഡ് ലൈഫ്) സുഭാഷ് മാൽഖെഡിന് നിർദേശം നൽകി.എല്ലാ മൃഗശാലകളിലെയും ഇത്തരം മൃഗങ്ങൾക്ക് പ്രതിരോധകുത്തിവെപ്പ് നൽകാനും ആവശ്യപ്പെട്ടു. ബന്നാർഘട്ടയിൽനിന്ന് ആരും മറ്റ് മൃഗശാലകൾ സന്ദർശിക്കരുതെന്നും നിർദേശിച്ചു. വൈറസ് പടരാതിരിക്കാനാണിത്. ബന്നാർഘട്ട ദേശീയോദ്യാനത്തിൽ 13 മാനുകളെ കഴിഞ്ഞ ദിവസം ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

വിമാന യാത്രക്കിടെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ; തടയാൻ ശ്രമിച്ചിട്ടും പിന്മാറിയില്ല; യുവാവ് അറസ്റ്റില്‍

വിമാനം പറക്കുന്നതിനിടെ എമര്‍ജൻസി എക്സിറ്റ് വാതില്‍ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റില്‍. 180 യാത്രക്കാരുമായി വ്യാഴാഴ്ച ഗുവാഹത്തിയില്‍ നിന്ന് അഗര്‍ത്തലയിലേയ്ക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ-457 വിമാനത്തിലാണ് സംഭവമുണ്ടായത്.ബിശ്വജിത് ദേബ്നാഥാണ് അറസ്റ്റിലായത്.എമര്‍ജൻസി വാതിലിനോട് ചേര്‍ന്ന് ഇരുന്ന ബിശ്വജിത് വിമാനം പറക്കുന്നതിനിടെ അത് തുറക്കാൻ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന യാത്രക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്മാറിയില്ല. ഫ്ലൈറ്റ് അറ്റൻഡന്റുകളും തടയാൻ ശ്രമിച്ചെങ്കിലും പിൻതിരിയാൻ കൂട്ടാക്കിയില്ല. ഇതോടെ വിമാനത്തിലെ യാത്രക്കാര്‍ പരിഭ്രാന്തരായി. സഹയാത്രികര്‍ ഇടപെട്ട് ഇയാളെ സീറ്റിലേക്ക് പിടിച്ചിരുത്തി.

തുടര്‍ന്ന് വിമാനം അഗര്‍ത്തല വിമാനത്താവളത്തിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ഗുളികകളുടെ ലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതര്‍ പറയുന്നു.ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരൻ വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. സംഭവത്തില്‍ മണികണ്ഠൻ എന്നയാളെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group