ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകന്‍ പിടിയില്‍. 14 കിലോ ഹെറോയിനാണ് ഇയാളില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണെന്നും അധികൃതര്‍ പറഞ്ഞു. രണ്ട് ട്രോളി ബാഗുകളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ബെംഗളൂരു വഴി ദില്ലിയിലേക്ക് വന്‍തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു.

ഓഗസ്റ്റ് 19ന് രാത്രി വിമാനത്താവളത്തിലെത്തിയ സംഘം എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായി കാത്തിരുന്നു. യാത്രക്കാര്‍ ഇറങ്ങിയ ഉടന്‍, ഡിആര്‍ഐ സംഘം തെലങ്കാനയില്‍ നിന്നുള്ള 52കാരനെ സംശയത്തെ തുടര്‍ന്ന് തടഞ്ഞു. കമ്ബ്യൂട്ടര്‍ സ്കാനറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകള്‍ അടങ്ങിയ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. അടിഭാഗത്ത് അധിക അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
വിവാദ ടെൻഡർ പിൻവലിച്ച് ഐആർസിടിസി; യാത്രക്കാരുടെ വിവരങ്ങൾ വിൽക്കില്ല
ദില്ലി: ധനസമ്പാദനത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിൽക്കില്ല എന്ന് വ്യക്തമാക്കി ഐആർസിടിസി.ഉപഭോക്താക്കളുടെ വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള വിവാദമായ ടെൻഡർ പിൻവലിച്ചതായി ഐആർസിടിസി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പാർലമെന്ററി ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ടെൻഡർ ഉപേക്ഷിക്കുന്നതായി അറിയിച്ചത്.
കേന്ദ്ര ഗവൺമെന്റ് വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ (പിഡിപി) ബിൽ, 2019 ഒഴിവാക്കിയ ശേഷം ഈ നിയമത്തിന് പകരമായി ആധുനിക ഡിജിറ്റൽ സ്വകാര്യതാ നിയന്ത്രണങ്ങൾക്കായുള്ള ഒരു സമഗ്ര ബിൽ വരും.
ഡിജിറ്റൽ ഡാറ്റ നിരീക്ഷിക്കുന്നതിനായി ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡറിനെക്കുറിച്ചുള്ള പിടിഐ റിപ്പോർട്ടിനെ തുടർന്ന് പാർലമെന്ററി പാനൽ ഐആർസിടിസി എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തിരുന്നു. ഐആർസിടിസിയുടെ എംഡിയും ചെയർമാനുമായ രജനി ഹസിജ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം പാനൽ മുമ്പാകെ മൊഴി നൽകി. ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം ലഭിക്കാത്തതിന്റെ വെളിച്ചത്തിൽ ഐആർസിടിസി ടെൻഡർ പിൻവലിച്ചു എന്ന് ഐആർസിടിസി ഉദ്യോഗസ്ഥൻ പാനലിനെ അറിയിച്ചു.
പാനൽ ഹിയറിംഗിന് മുമ്പ് തന്നെ ഐആർസിടിസി വാർഷിക പൊതുയോഗം ടെൻഡർ അസാധുവാക്കാൻ തീരുമാനിച്ചു. 10 കോടിയിലധികം ഉപയോക്താക്കൾ ഐആർസിടിസിയുമായി ബന്ധപ്പെട്ടിട്ടുണ്ട് , അതിൽ 7.5 കോടി സജീവ ഉപയോക്താക്കളാണ്.
ഐആർടിസി സ്വന്തം പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിൻ ടിക്കറ്റിംഗ്, റിട്ടയേറിംഗ് റൂം ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, എയർ ടിക്കറ്റിംഗ്, ബസ് ബുക്കിംഗ്, കാറ്ററിംഗ് സർവീസ് തുടങ്ങിയ നിരവധി സംരംഭങ്ങൾ ഇതിനോടകം രൂപപ്പെടുത്തിയിട്ടുണ്ട്. ഐആർസിടിസിക്ക് 1,000 കോടി രൂപ വരെ വരുമാനം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.