Home Featured ബംഗളൂരു:ഗോവധ നിരോധനനിയമം ഇതുവരെ പിൻവലിച്ചിട്ടില്ല; ബലിയറുക്കലില്‍ ശ്രദ്ധവേണമെന്ന് ജംഇയ്യത്ത് ഉലമായെ സംസ്ഥാന പ്രസിഡന്റ്.

ബംഗളൂരു:ഗോവധ നിരോധനനിയമം ഇതുവരെ പിൻവലിച്ചിട്ടില്ല; ബലിയറുക്കലില്‍ ശ്രദ്ധവേണമെന്ന് ജംഇയ്യത്ത് ഉലമായെ സംസ്ഥാന പ്രസിഡന്റ്.

ബംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച ബലിയറുക്കലിലും മാംസവിതരണത്തിലും ഏറെ കരുതല്‍ വേണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാന മുഫ്തി ഇഫ്തിഖര്‍ അഹമ്മദ് ഖാസ്മി പറഞ്ഞു.സംസ്ഥാനത്ത് ഗോവധ നിരോധനനിയമം ഇതുവരെ പിൻവലിച്ചിട്ടില്ല. പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയാണ് ചെയ്തത്. ഇതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും നിയമക്കുരുക്കില്‍ അകപ്പെടാത്ത രൂപത്തില്‍ ബലിയറുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒരു വര്‍ഷമായി കിടപ്പുമുറിയില്‍ തടവിലാക്കി പീഡനം, പുറത്തുപോകുമ്ബോള്‍ ചങ്ങല കൊണ്ട് കെട്ടിയിടും; സ്വാമി പൂര്‍ണാനന്ദയുടെ ക്രൂരതകള്‍ പുറത്ത്

വിശാഖപട്ടണം: ആന്ധ്രയിലെ ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദയുടെ ക്രൂരതകള്‍ വിവരിച്ച്‌ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി.രണ്ട് വര്‍ഷമായി നിരന്തരം ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ഒരു വര്‍ഷം സ്വാമിയുടെ കിടപ്പുമുറിയില്‍ തടവിലാക്കിയായിരുന്നു പീഡനം. പുറത്തുപോകുമ്ബോള്‍ ചങ്ങല കൊണ്ട് കട്ടിലില്‍ കെട്ടിയിടും. രണ്ട് സ്പൂണ്‍ ഭക്ഷണം മാത്രമാണ് കഴിക്കാൻ നല്‍കാറുള്ളതെന്നും അനാഥയായ പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

ആശ്രമത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെ രക്ഷപ്പെട്ടാണ് കുട്ടി പൊലീസില്‍ അഭയം തേടിയത്.വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദ(64)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്രമത്തോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് പൂര്‍ണാനന്ദ. നിരവധി പ്രമുഖര്‍ എത്തുന്ന സ്ഥാപനമാണിത്.ഈസ്റ്റ് ഗോദാവരി ജില്ലക്കാരിയായ 15കാരിയെ മാതാപിതാക്കള്‍ മരിച്ചതോടെയാണ് ബന്ധുക്കള്‍ അനാഥാലയത്തില്‍ ഏല്‍പ്പിച്ചത്.

ആദ്യം രാത്രിയില്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൂര്‍ണാനന്ദയുടെ പീഡനം. പിന്നീടാണ് മുറിയില്‍ തടവിലാക്കിയത്.ആശ്രമത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെ കഴിഞ്ഞ 13നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. പിന്നീട് വഴിയില്‍ പരിചയപ്പെട്ട മറ്റൊരാളുടെ സഹായത്തോടെ വിജയവാഡയിലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. കേസ് വിശാഖപട്ടണം പൊലീസിനു കൈമാറുകയും പൂര്‍ണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.2011ല്‍ 13കാരിയെ ബലാത്സംഗം ചെയ്‌ത കേസിലും സ്വാമി അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് വീണ്ടും അറസ്റ്റ്.

You may also like

error: Content is protected !!
Join Our WhatsApp Group