ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ പ്രീപെയ്ഡ് കൗണ്ടറുകളിലെ നിരക്കിൽ സർവീസ് നടത്താൻ ഓട്ടോ ഡ്രൈവർമാർ തയാറാകുന്നില്ലെന്ന പരാതി വ്യാപകം. കബൺപാർക്ക്, ബയ്യപ്പനഹള്ളി, നാഗസാന്ദ്ര,എംജി റോഡ് ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളെ കുറിച്ചാണ് പരാതികളേറെ. കൗണ്ടറിൽ നിശ്ചയിക്കുന്ന തുകയെക്കാൾ ഇരട്ടിയാണ് പലപ്പോഴും ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.
ഓട്ടോക്കാർ അമിതകൂലി ഈടാക്കുന്നത് തടയാനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമായി ട്രാഫിക് പൊലീസ് ബിഎംആർസിയുമായി ചേർന്ന് സ്ഥാപിച്ച കൗണ്ടറുകളാണിവ.ആപ്പ് അധിഷ്ഠിത ഓട്ടോകൾ ഈടാക്കുന്നതിനു സമാന നിരക്ക് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. രാത്രിയിലും മറ്റും ഇത്തരത്തിൽ അന്യായ കൂലി ഈടാക്കുന്നത് പതിവായിരിക്കുന്നു. ഒപ്പം മിക്ക കൗണ്ടറുകളിലും നിരക്ക് സംബന്ധിച്ച് സ്‌ലിപ്പുകൾ പ്രിന്റ് ചെയ്തു നൽകുന്ന മെഷീനുകളും തകരാറിലാണ്. അതിനാൽ ലഭിക്കുന്ന സ്‌ലിപ്പുകളിൽ ലക്ഷ്യസ്ഥാനവും ഓട്ടോയുടെ പേരും ഉൾപ്പെടെ തെറ്റായാണ് രേഖപ്പെടുത്തുന്നതെന്ന പരാതിയുമുണ്ട്.
വേണം കൂടുതൽ കൗണ്ടറുകൾ:നേരത്തേ ഷോപ്പിങ് മാളുകളിൽ ഉൾപ്പെടെ 30 പ്രീപെയ്ഡ് കൗണ്ടറുകൾ കൂടി സ്ഥാപിക്കുമെന്ന് ട്രാഫിക് പൊലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഇഴയുകയാണ്. മലയാളികൾ ഉൾപ്പെടെ ബസ് ഇറങ്ങുന്ന മഡിവാളയ്ക്കും സെന്റ് ജോൺസ് മെഡിക്കൽ കോളജിനും ഇടയിലുമുള്ള കൗണ്ടറും നിലവിൽ സജീവമല്ല. ഇവ ഉടൻ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പിലായില്ല.
മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടെ 14 പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളാണ് ഈ വർഷം ട്രാഫിക് പൊലീസ് പ്രവർത്തനം പുനരാരംഭിച്ചത്. ഇതിൽ മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളുടെ സേവനമാണ് കൂടുതൽ പേർ പ്രയോജനപ്പെടുത്തുന്നത്. എംജി റോഡ് മെട്രോ സ്റ്റേഷനിലെ കൗണ്ടറിൽ പ്രതിദിനം ഇരുന്നിലേറെ പേർ എത്തുന്നുണ്ട്. ശരാശരി 150 പേർ എത്തുന്ന ഇന്ദിരാനഗർ സ്റ്റേഷനാണ് രണ്ടാം സ്ഥാനത്ത്.
ചുംബന വിവാദം : ഖേദം പ്രകടിപ്പിച്ച് ദലൈലാമ
ഡല്‍ഹി : ആലിംഗനം ചെയ്യാനെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.ബാലനോടും കുടുംബത്തോടും മാപ്പ് പറയുന്നതായി ദലൈലാമയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.”ഒരു ബാലന്‍ ആശ്ലേഷിക്കണമെന്ന് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. തന്നെ കാണാന്‍ വരുന്നവരെ നിഷ്‌കളങ്കമായും തമാശയോടെയും അദ്ദേഹം കളിയാക്കാറുണ്ട്.
സംഭവത്തില്‍ തന്റെ വാക്കുകള്‍ കൊണ്ടുണ്ടായ വേദനയ്ക്ക് ബാലനോടും കുടുംബത്തോടും ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഖേദിക്കുന്നു.”-പ്രസ്താവനയില്‍ പറഞ്ഞു.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബാലനെ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്. എന്തിനാണ് ദലൈലാമ അത്തരത്തില്‍ പെരുമാറിയത് എന്നാണ് ഉയര്‍ന്ന ചോദ്യം. അദ്ദേഹത്തിന് പെരുമാറ്റദൂഷ്യമുണ്ടെന്നും അതിരുകടന്ന പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യല്‍മീഡിയയില്‍ അഭിപ്രായമുയര്‍ന്നു.
ബാലപീഡനത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു.2019ല്‍ മറ്റൊരു വിവാദപരാമര്‍ശത്തിലും ദലൈലാമ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പിന്‍ഗാമിയാകുന്നത് ഒരു സ്ത്രീയാണെങ്കില്‍ ആകര്‍ഷകയായിരിക്കണമെന്ന പരമാര്‍ശമാണ് വിവാദമായത്. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയായിരുന്നു