നഗരത്തിൽ ഗതാഗത നിയമ ലംഘനങ്ങളിൽ 92 ശതമാനവും കണ്ടെത്തുന്നത് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ചെന്ന് കണക്കുകൾ. ജംഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഉപയോഗിച്ചാണ് നിയമലംഘനങ്ങൾ കണ്ടെത്തു ന്നത്. ഈ വർഷം നവംബർ വരെ 88 ലക്ഷം കേസുകൾ ഇത്തരത്തിൽ റജിസ്റ്റർ ചെയ്തു. പ്രതിദിനം 30,000 കേസുകൾ റജിസ്റ്റർ ചെയ്യുന്നുണ്ട്.
വരും വർഷങ്ങളിൽ ഗതാഗത നിയമലംഘനങ്ങൾ പൂർണമായും ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ചു കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാനാകുമെന്നതും നേട്ടമാണ്.ട്രാഫിക് പൊലീസിന്റെ പബ്ലിക് ഐ ആപ്പിലൂടെ പൊതുജനങ്ങൾ നൽകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.
പതിനെട്ടുകാരിക്കൊപ്പം രണ്ട് യുവാക്കള്‍, കൊച്ചി പൊലീസിന് ലഭിച്ച രഹസ്യ സന്ദേശം വെറുതെയായില്ല
കൊച്ചി: ഇടുക്കി അടിമാലി സ്വദേശികളായ യുവതിയേയും രണ്ടുയുവാക്കളേയും മയക്കുമരുന്നുമായി കൊച്ചി സിറ്റി പൊലീസ് പിടികൂടി.അടിമാലി ആനച്ചാല്‍ വെല്ലിയംകുന്നേല്‍ അഭിരാം (20), വെള്ളയം തന്റടിയില്‍ അബിന്‍ (18), അടിമാലി പാറയില്‍ അനു ലക്ഷ്മി (18) എന്നിവരെയാണ് 122 ഗ്രാം എം.ഡി.എം.എയുമായി കലൂര്‍ ആസാദ് റോഡിലെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്.
സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസും കൊച്ചി സിറ്റി പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധസേനയും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.