ബെംഗളൂരു: റായ്ച്ചൂരിൽ 5 വയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ സുരക്ഷ നടപടികൾ കർശനമാക്കി ആരോഗ്യവകുപ്പ്. മേഖലയിലെ 57 ഗർഭിണികളുടെ സാംപിൾ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ഗർഭിണികൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലായതിനാലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ആദ്യ കേസ് റായ്ച്ചൂരിൽ റിപ്പോർട്ട് ചെയ്തത്.
വീടിരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളില്‍; നാലു മുറികള്‍ തെലങ്കാനയില്‍; നാല് എണ്ണം മഹാരാഷ്ട്രയില്‍
മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രം വരെ ഇടപെട്ടിരിക്കുകയാണ്. ഇതിനിടെ ചന്ദ്രാപൂരിലെ മഹാരാജ്ഗുഡ എന്ന ഗ്രാമത്തിലെ ഒരു വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.തെലങ്കാന, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
രണ്ട് സംസ്ഥാനങ്ങളിലാണെങ്കിലും മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പകരം രണ്ട് സംസ്ഥാനങ്ങളുടെയും നേട്ടങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വീട്ടുടമസ്ഥന്‍ പറയുന്നു. തന്റെ വീട്ടില്‍ എട്ട് മുറികളുണ്ടെന്നും അതില്‍ നാലെണ്ണം തെലങ്കാനയിലും ബാക്കി മഹാരാഷ്ട്രയിലുമാണെന്ന് ഉടമ ഉത്തം പവാര്‍ പറയുന്നു. ചോക്ക് കൊണ്ട് മാര്‍ക്ക് ചെയ്താണ് വീട്ടിലെ അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുന്നത്.
നിര്‍ണ്ണയിച്ചിരിക്കുന്നത്.”1969ല്‍ അതിര്‍ത്തി നിര്‍ണ്ണയിച്ചപ്പോഴാണ് ഞങ്ങളുടെ വീട് മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി വിഭജിക്കപ്പെട്ടത്. എന്നാല്‍ ഇതില്‍ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. രണ്ട് സംസ്ഥാനങ്ങളിലും ഞങ്ങള്‍ നികുതി അടയ്ക്കുന്നുണ്ട്. കൂടുതലായി തെലങ്കാന സര്‍ക്കാരിന് കീഴിലുളള ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്നും ” പവാര്‍ കൂട്ടിച്ചേര്‍ത്തു.