ബെംഗളൂരു : ശ്രീരംഗപട്ടണ ജാമിയ മസ്ജിദിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ അക്രമത്തിൽ തീവ്രഹിന്ദു സംഘടനാ പ്രവർത്തകനെ കസ്റ്റഡിയിലെടുത്തതിന് പൊലീസുകാർക്കെതിരെ കേസ്. 4ന് നടന്ന ഹനുമാൻ സങ്കീർത്തന യാത്രയുടെ ഭാഗമായി ഒരു വീടിനു നേരെ വാഴത്തണ്ട് വലിച്ചെറിഞ്ഞ സംഭവത്തിൽ 9ന് ഒരാളെ ശ്രീരംഗപട്ടണം ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
എന്നാൽ അർധരാത്രി തീവവാദിയെ പോലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസുകാർ അസഭ്യം പറഞ്ഞെന്നും ആരോപിച്ച് തീവ്രഹിന്ദു സംഘടനകൾ പ്രതിഷേവുമായി രംഗത്തുവന്നു. ശനിയാ ഴ്ച രാത്രി ഇവർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനു പിന്നാലെയാണ് എസ്പി എൻ.യതീഷിന്റെ നിർദേശപ്രകാരം പൊലീസുകാർക്കെതിരെ കേസെടുത്തത്.
ടിപ്പു സുൽത്താന്റെ ശ്രീരംഗപട്ടണ കോട്ടയ്ക്കുള്ളിലെ മസ്ജിദ് മുൻപ് ഹനുമാൻ ക്ഷേത മായിരുന്നെന്നും ഇവിടെ പൂജ ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തീവ്രഹിന്ദു സംഘടനകൾ മാസങ്ങളായി രംഗത്തുണ്ട്.ഇതിന്റെ ഭാഗമായാണ് ഹനു മാൻ സങ്കീർത്തന യാത്രയ്ക്കിടെ പൊലീസ് ബാരിക്കേഡുകൾ തകർത്ത് ചിലർ ഇവിടേക്കു തള്ളിക്കയറാൻ ശ്രമിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, ദൃശ്യം പകര്‍ത്തി; ടെക്കി അറസ്റ്റില്‍
കേട്ടാല്‍ കുറച്ച് വിശ്വസിക്കാന്‍ ബുദ്ധിമുട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭാര്യയോട് ഒരു ഭര്‍ത്താവ് ചെയ്ത കൊടും ക്രൂരതയാണ് ഭാര്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും തന്റെ കൂട്ടുകാര്‍ക്കൊപ്പം ഇയാള്‍ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന ഭാര്യ പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ പരാതിക്ക് പിന്നാലെ ടെക്കി യുവാവ് അറസ്റ്റിലായി.ബെഗശൂരുവിലാണ് സംഭവം നടക്കുന്നത്. ഇയാളുടെ ക്രൂരത സഹിക്കാനാവാതെയാണ് ഭാര്യ ബെംഗളൂരുവില്‍ ഐ.ടി. ജീവനക്കാരനായ 36-കാരനെതിരെ യുവതി പോലീസില്‍ പരാതി കൊടുത്തത്.
കഴിഞ്ഞദിവസമാണ് ബെംഗളൂരു സാംബിഗെഹള്ളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ 34-കാരി ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.ഭര്‍ത്താവ് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇതിന് തയ്യാറാകാത്തതിനാല്‍ തന്നെ ഇയാള്‍ മര്‍ദ്ദിച്ചുവെന്നും യുവതി പറയുന്നു.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ കൂടെ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുക മാത്രമല്ല, ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുമായി കിടക്കപങ്കിടേണ്ടിവന്നു എന്നും യുവതി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് വീണ്ടും സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.ആദ്യത്തെ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ പേടിപ്പിച്ചുകൊണ്ടായിരുന്നു യുവാവ് ഇവരെ നിര്‍ബന്ധിച്ചത്.
എന്നാല്‍ യുവതി ഭര്‍ത്താവിന്റെ ഈ ആവശ്യം തള്ളിയതോടെ ഇയാള്‍ തന്നെ മര്‍ദിക്കുന്നത് പതിവായെന്ന് യുവതി പറഞ്ഞു. ഉപദ്രവം കാരണം വിവാഹമോചനം നേടാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതോടെ തന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.ഐ.ടി. ജീവനക്കാരനായ ഭര്‍ത്താവ് കഞ്ചാവിന് അടിമ ആണെന്നാണ് യുവതിയുടെ ആരോപണം.
വീട്ടില്‍ രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടെന്നും തന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. യുവതിയുടെ പരാതിയില്‍ ബെംഗളൂരു പോലീസ് കഴിഞ്ഞദിവസമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയായ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് കഞ്ചാവ് തൈകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.