Home Featured ബംഗളൂരു: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഗോപുരങ്ങള്‍ പൊളിച്ചു മാറ്റി; പകരം കുംഭം

ബംഗളൂരു: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഗോപുരങ്ങള്‍ പൊളിച്ചു മാറ്റി; പകരം കുംഭം

ബംഗളൂരു: മൈസൂരു-ഊട്ടി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലുള്ള ഗോപുരങ്ങള്‍ പൊളിച്ചുമാറ്റി. പകരം കലശം (കുംഭം) മാതൃക സ്ഥാപിച്ചു.മുകളില്‍ ഗോപുരങ്ങള്‍ ഉള്ള കേന്ദ്രം പള്ളിയാണെന്നും പൊളിക്കുമെന്നും മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപസിംഹ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.ഇതോടെയാണ് കര്‍ണാടക ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ലിമിറ്റഡ് (കെ.ആര്‍.ഐ.ഡി.എല്‍.) അധികൃതര്‍ ഗോപുരങ്ങള്‍ മാറ്റിയത്.

കെ.ആര്‍.ഐ.ഡി.എലാണ് സിറ്റി കോര്‍പറേഷനുവേണ്ടി ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്.ബി.ജെ.പി. നേതാവും എം.എല്‍.എ.യുമായ എസ്.എ. രാമദാസിന്‍റെ മണ്ഡലത്തിലാണ് ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്.

മൈസൂരു കൊട്ടാരത്തിന്‍റെ സാദൃശ്യം ലഭിക്കാനാണ് മുകളില്‍ ഗോപുരങ്ങള്‍ നിര്‍മിച്ചതെന്നാണ് രാമദാസ് പറയുന്നത്. ബി.ജെ.പിയുടെ നീക്കത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. കര്‍ണാടകയില്‍ നിരവധി സര്‍ക്കാര്‍ ഓഫിസുകളുടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇത്തരത്തില്‍ താഴികക്കുടങ്ങള്‍ ഉണ്ട്. ഇതെല്ലാം അവര്‍ പൊളിക്കുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

റെയില്‍വേ ട്രാക്കിലേക്ക് കന്നുകാലികളെത്തുന്നു; 1000 കിലോ മീറ്ററില്‍ മതില്‍കെട്ടാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കിലേക്ക് കന്നുകാലികളെത്തുന്ന സംഭവങ്ങള്‍ കൂടിയതോടെ മതില്‍കെട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിനുള്ളില്‍ 1,000 കിലോ മീറ്റര്‍ ദൂരത്തിലാവും മതില്‍കെട്ടുക. നേരത്തെ ട്രാക്കിലേക്ക് കയറിവന്ന പശുക്കളെയിടിച്ച്‌ വന്ദേഭാരത് എക്സ്പ്രസിന് തകരാര്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മതില്‍നിര്‍മ്മാണം വളരെ ഗൗരവകരമായാണ് പരിഗണിക്കുന്നത്. ഇതിനായി രണ്ട് ഡിസൈനുകള്‍ പരിഗണനയിലുണ്ട്. ഒരെണ്ണത്തിന് വൈകാതെ അംഗീകാരം നല്‍കും. മതില്‍കൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബറിലെ ആദ്യ ഒമ്ബത് ദിവസം മാത്രം കന്നുകാലികളെ ഇടിച്ചത് 200ഓളം മെയില്‍, എക്സ്പ്രസ് ട്രെയിനുകളെ ബാധിച്ചു. ഒരു മാസത്തില്‍ 4,000ത്തോളും ട്രെയിനുകളേയും ബാധിച്ചു.

. ഒരു മാസത്തില്‍ 4,000ത്തോളും ട്രെയിനുകളേയും ബാധിച്ചു.ഗുജറാത്തില്‍ വന്ദേഭാരത് എക്സ്പ്രസില്‍ പശു ഇടിച്ച സംഭവമുണ്ടായതോടെ ഗ്രാമീണരെ ബോധവല്‍ക്കരിക്കാനായി സി.ആര്‍.പി.എഫ് രംഗത്തെത്തിയിരുന്നു. നേരത്തെ ട്രാക്കിലെത്തിയ കന്നുകാലിയെ ഇടിക്കാതിരിക്കാനായി എമര്‍ജന്‍സി ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group