Home Featured തലശ്ശേരി-മേക്കുന്ന് സ്വദേശി ബേഗ്ലൂരില്‍ മരിച്ചനിലയില്‍

തലശ്ശേരി-മേക്കുന്ന് സ്വദേശി ബേഗ്ലൂരില്‍ മരിച്ചനിലയില്‍

ചൊക്ലിക്ക് അടുത്തുളള മേക്കുന്ന് ഹെല്‍ത്ത് സെന്‍റെറിന്ന് സമീപം ചേറ്റുകുഴിയില്‍ ചന്ദ്രന്‍ ആനന്ദവല്ലി ദംബതികളുടെ മകന്‍ അശ്വന്തിനെയാണ് ഇന്നുച്ചക്ക് HSR ലേഔട്ടിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. എട്ട് മാസത്തോളമായി ബൊമ്മനഹളളിയിലെ സ്വകാര്യ ഇലക്ട്രോണിക്ക്സ് കമ്പനി ജീവനക്കാരനായിരുന്നു അശ്വന്ത്.

ഉച്ചയോടെ പോലീസുകാരാണ് ആള്‍ ഇന്ത്യ കെഎംസിസി HSR ഏരിയാകമ്മറ്റിയെ വിവരം അറിയിച്ചത് വിവരമറിഞ്ഞയുടനെ നേതാക്കളായ മുഗള്‍ ബഷീറും റിഷിന്‍ മഹാബസാനും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹം സെന്‍റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിറ്റുണ്ട്. ബന്ധുക്കള്‍ നാട്ടിനിന്നും പുറപ്പെട്ടുകഴിഞ്ഞു നാളെ രാവിലെ പോസ്റ്റമോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതാണ്.

ഉംറ വിസക്കാര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാനാകൂവെന്ന് വിമാന കമ്പനികള്‍

റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.

ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഹജ്ജ് മന്ത്രാലയം ഇക്കാര്യം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍
വഴിയും അറിയിച്ചതാണിത്. അതോടൊപ്പം പതിവിന് വിപരീതമായി ഈ വര്‍ഷം മൂന്നുമാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group