ബംഗളൂരു: കർണാടകയിൽ ചോദിക്കാതെ കടയിൽ നിന്ന് സിഗരറ്റ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ സ്വകാര്യ കമ്പനിയുടെ മാനേജറായ 25കാരനെ ഇടിച്ചുകൊന്നു. നെഞ്ചത്ത് ഇടിയേറ്റ് കുഴഞ്ഞുവീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബംഗളൂരു ബെല്ലന്തൂരിനടുത്ത് കസവനഹള്ളിയിലാണ് സംഭവം. സുദർശൻ റാവുവാണ് മരിച്ചത്. സ്റ്റുഡിയോ ഉടമയായ രാമചന്ദ്ര റെഡ്ഡിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. സുദർശൻ റാവുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് രാമചന്ദ്ര റെഡ്ഡിയുടെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവം നടന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ • പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മാനേജറായിരുന്നു സുദർശൻ റാവു. കെട്ടിടത്തിൽ തന്നെ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് രാമചന്ദ്ര റെഡ്ഡി.
കെട്ടിടത്തിന്റെ താഴെയുള്ള ചായ കടയിൽ സുദർശൻ റാവു പോയ സമയത്താണ് കൊലപാതകം നടന്നത്. കടയിൽ ഉടമയെ കാണാതിരുന്നതിനെ തുടർന്ന് റാവു ഒരു സിഗരറ്റ് എടുത്തു. രാമചന്ദ്ര റെഡ്ഡി ഇത് ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
സിഗരറ്റ് അവിടെ തന്നെ വെയ്ക്കാൻ റെഡ്ഡി ആവശ്യപ്പെട്ടു. കടയുടമയെ അറിയാമെന്നും അദ്ദേഹം വരുമ്പോൾ പണം കൊടുത്തോളമെന്നും സുദർശൻ റാവു മറുപടി നൽകി. ഇതിൽ കുപിതനായ റെഡ്ഡി സുദർശൻ റാവുവിന്റെ നെഞ്ചത്ത് ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീണ സുദർശൻ റാവുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എം.ഡി സിദ്ധ, യുനാനി കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട് അവസാന തീയതി നവംബർ 19
ചെന്നൈ: തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം. ഡി (സിദ്ധ) കോഴ്‌സിലേക്കും, ഹൈദരാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം. ഡി യുനാനി കോഴ്‌സിലേക്കും നിലവിൽ ഈ പി.ജി. കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് 2022-23 അക്കാദമിക് വർഷം അപേക്ഷ ക്ഷണിക്കുന്നു.
ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇമെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 19 നു വൈകിട്ട് 4നു മുൻപായി ലഭിക്കത്തക്ക വിധത്തിൽ ഡയറക്ടർ, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ayurveda.kerala.gov.in, ഇ – മെയിൽ വിലാസം: director.ame@kerala.gov.in.
കേന്ദ്ര ആയുഷ് മന്ത്രാലയതിന്റെ മാർഗ്ഗ നിർദേശ പ്രകാരം അപേക്ഷ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് ലഭിക്കേണ്ട അവസാന തീയതി നവംബർ 25 ആയി നിജപ്പെടുത്തിയിരിക്കുന്നതിനാൽ വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
വാക്-ഇൻ അഡ്മിഷൻ
കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്തു പ്രവർത്തിക്കുന്ന ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് (വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്), എംടെക് (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) എന്നീ തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് വാക്-ഇൻ അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: erdciit.ac.in, 8547897106, 9446103993, 81388997025- 04712723333, 250, 318.