ബെംഗളൂരു: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിനി അമൃതയാണ് (16) ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധ്യാപികയ്ക്കാണെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി സ്കൂളിനുമുന്നില്‍ പ്രതിഷേധിച്ചു. ദൊഡ്ഡബാനസവാടി മരിയം നിലയ സ്കൂളിലെ വിദ്യാര്‍ഥിയാണ് അമൃത. ബാനസവാടി പിള്ളറെഡ്ഡിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന സാമൂഹികശാസ്ത്രം പരീക്ഷയില്‍ കോപ്പിയടിച്ചത് അധ്യാപിക കണ്ടെത്തി. കോപ്പിയടിച്ചതിന് മറ്റ് അധ്യാപകരുടെ മുന്നില്‍ വെച്ചും പിന്നീട് ക്ലാസില്‍ വെച്ചും അധ്യാപിക വിദ്യാര്‍ഥിനിയെ വഴക്കു പറഞ്ഞെന്നും പൊലീസ് പറയുന്നു. വീട്ടില്‍നിന്ന് അമൃതയുടേതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, ആരോപണം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു.
ബെംഗളൂരുവില്‍ ഒരാഴ്ചയ്ക്കിടയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ സമാനസംഭവമാണ് ഇത്. നവംബര്‍ എട്ടിന് പത്താംക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ക്ലാസില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.
കൊച്ചിയെ ബാധിച്ച് ഭക്ഷണ വിതരണ സമരം, സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ ഡെലിവറിക്കാരും സമരത്തിലേക്ക് ?
കൊച്ചി : സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ വിതരണക്കാരും സമരത്തിലേക്ക്. സ്വിഗ്ഗി വിതരണക്കാരുടെ സമരത്തിന്‍റെ രണ്ടാം ദിവസവും കൊച്ചി നഗരത്തിൽ ഭക്ഷണവിതരണത്തെ ബാധിച്ചിട്ടുണ്ട്. സ്വിഗ്ഗി ഓണ്‍ലൈൻ ഡെലിവറിക്കാർ കൊച്ചിയിൽ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് പദ്ധതിയിടുന്നത്. നാളെ ആലോചനാ യോഗം ചേരും. അതിന് ശേഷമാകും തീരുമാനം.
സ്വിഗ്ഗി സമരത്തിന്‍റെ രണ്ടാം ദിവസം നഗത്തിലെ ഭക്ഷണ ഓർഡറും ഡെലിവറിയെയും ബാധിച്ചിട്ടുണ്ട്. ആദ്യ ചർച്ച പാളിയെങ്കിലും തുടർ ചർച്ചകളിൽ പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി സമരക്കാർ ഉയർത്തുന്ന പ്രശ്നങ്ങളിൽ കമ്പനി തലപ്പത്ത് നിന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് കേരളത്തിലെ സ്വിഗ്ഗി പ്രതിനിധികൾ വ്യക്തമാക്കുന്നത്.മിനിമം ചാർജ് വർദ്ധനവ് നഷ്ടം കൂട്ടുമെന്ന വാദവും അവർ ഉയർത്തുന്നു.