Home Featured കാര്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം! അയല്‍ സംസ്ഥാനത്തുണ്ട് തക് തക് തട്ടിപ്പുസംഘം, ഓപ്പറേഷന്‍ വീഡിയോ പുറത്ത് വിട്ട് ബംഗളുരു പൊലീസ്

കാര്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം! അയല്‍ സംസ്ഥാനത്തുണ്ട് തക് തക് തട്ടിപ്പുസംഘം, ഓപ്പറേഷന്‍ വീഡിയോ പുറത്ത് വിട്ട് ബംഗളുരു പൊലീസ്

by കൊസ്‌തേപ്പ്

നമ്മുടെ നാട്ടിലെ റോഡില്‍ ആവോളം കുഴിയുണ്ടെങ്കിലും, യാത്രക്കാരെ കബളിപ്പിച്ച്‌ പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ ഇല്ല. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. റണ്‍വേയെ തോല്‍പ്പിക്കുന്ന റോഡുണ്ടെങ്കിലും രാത്രിയില്‍ വാഹനമോടിച്ച്‌ പോകാന്‍ ഭയപ്പെടുന്ന സ്ഥലങ്ങള്‍ പോലും ഉണ്ട്. ഇത്തരത്തില്‍ യാത്രക്കാരെ തട്ടിച്ച്‌ പണം അടിച്ചുമാറ്റുന്ന സംഘമാണ് കര്‍ണാടകയിലെ തക് തക് തട്ടിപ്പുസംഘം. കര്‍ണാടകയില്‍ പ്രത്യേകിച്ച്‌ ബംഗളൂരുവിലാണ് ഇവര്‍ താവളമാക്കിയിട്ടുള്ളത്. കര്‍ണാടകയുടെ പുറത്ത് നിന്നും വരുന്ന വാഹനങ്ങളിലാണ് ഇവര്‍ മിക്കപ്പോഴും വേലത്തരം ഇറക്കുന്നത്. അടുത്തിടെ ഒരു കിയ കാര്‍ ഡ്രൈവറെ കബളിപ്പിച്ച്‌ 15,000 രൂപ കൊള്ളയടിക്കാന്‍ ഈ തട്ടിപ്പ് സംഘം ശ്രമിച്ചത് എങ്ങനെയെന്ന് വീഡിയോ സഹിതം ബംഗളൂരു പൊലീസ് പുറത്ത് വിട്ടിരുന്നു.

ഒക്ടോബറില്‍ ബംഗളൂരുവിലെ സിദ്ധപുരയിലാണ് വീഡിയോയിലെ സംഭവം നടന്നത്. തിരക്കേറിയ റോഡില്‍ കാറിന് സമീപത്ത് കൂടി ബൈക്ക് ഓടിച്ച്‌ എത്തിയ ശേഷം കാറുമായി ഇടിച്ച്‌ റോഡില്‍ വീഴുന്നതായിട്ടാണ് ഇവര്‍ അഭിനയിക്കുക. തുടര്‍ന്ന് കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പറഞ്ഞ് കാര്‍ ഡ്രൈവറില്‍ നിന്നും പണം വാങ്ങുകയും ചെയ്യും. വീഡിയോയില്‍ ഉള്ള അപകടത്തില്‍ സംഘം കിയ കാരന്‍സില്‍ വന്ന ഡ്രൈവറില്‍ നിന്നും 15,000 രൂപയാണ് ആവശ്യപ്പെടുന്നത്. ഡിസിപി സൗത്ത് പി കൃഷ്ണകാന്ത് ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ബൈക്ക് മനപൂര്‍വ്വം ഇടിച്ച്‌ കയറ്റിയാതാണെന്ന് കാണാനാവും.

ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ മാത്രം ആമസോണില്‍ എന്താണ് പ്രശ്നം.!

സന്ഫ്രാന്‍സിസ്കോ: ട്വിറ്ററിനും ഡിസ്നിയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണും.  ലോകമെമ്പാടുമുള്ള “കോർപ്പറേറ്റ് ആന്റ് ടെക്നോളജി”യിലെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോണ്‍. 

ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടല്‍ സംഭവിച്ചാല്‍,  കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് ഇത്. എന്നാല്‍ ഈ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന. 

വരുമാന വ്യത്യാസത്തോടൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറഞ്ഞുവരുന്നുണ്ട്. നിലവില്‍ ആഗോളമാന്ദ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത്  ഭൂരിപക്ഷം പേരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു. ഇതുവഴി ഓണ്‍ലൈന്‍ വിപണി സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. കോവിഡ് കുറഞ്ഞതോടെ ഇതിന് വ്യത്യാസം വന്നു. 

ഓണ്‍ലൈന്‍ വിട്ട് ഓഫ്ലൈനിലേക്ക് കൂടുതല്‍ പേരും ഇറങ്ങിചെന്നു. ഇതും വില്പനയെ ബാധിച്ചിരിക്കാം എന്നാണ് സൂചന.  കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്പനികളും ചൂണ്ടിക്കാണിക്കുന്നത്  ചെലവ് ചുരുക്കലാണ്. കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച്  ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി എത്തിയിരുന്നു. 

മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടല്‍ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം മാത്രമാണ് നിലവില്‍ നടത്തുന്നത്.  

മറ്റെല്ലാ റോളുകളിലുള്ള നിയമനവും പിടിച്ചു വെച്ചിരിക്കുകയാണ്. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരിൽ നിന്ന് എത്രത്തോളം ജോലികൾ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആപ്പിൾ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉല്പന്നങ്ങളിലും സേവനങ്ങളിലും ഡിമാൻഡ് കുറയുന്നതിനാൽ നിയമനങ്ങൾ മന്ദഗതിയിലാക്കിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group