ബംഗളൂരു: ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ (എഡിബി) രണ്ടാമത്തെ റീജിയണല്‍ ടെക്നോളജി നോഡ് കേന്ദ്രം (ആര്‍ടിഎന്‍-ബി) ബംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി.
ബംഗളൂരുവിലെ ആര്‍മി സര്‍വീസ് കോപ്സ് സെന്‍റര്‍ ആന്‍റ് കോളേജിലാണ് (എ.എസ്.സി സെന്‍റര്‍ ആന്‍റ് കോളജ്) കേന്ദ്രം തുടങ്ങിയിരിക്കുന്നത്.
വിവരസാങ്കേതിക മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാരം, വ്യവസായം, ൈവജ്ഞാനിക മേഖലകളുമായി സഹകരിച്ചാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ആര്‍മിയില്‍ കൂടുതല്‍ സാങ്കേതിക മികവ് കൊണ്ടുവരാന്‍ ഈ കേന്ദ്രത്തിന് കഴിയും. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ ഉദ്ഘാടനം ചെയ്തു.
കോവിഡിന് ശേഷം ആഗോള നിക്ഷേപക സംഗമം (ജിഐഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കര്‍ണാടക മാറിയെന്ന് മന്ത്രി പറഞ്ഞു. 9.8 ലക്ഷം കോടി രൂപയിലധികമുള്ള വിവിധ പദ്ധതികളുടെ ധാരണാപത്രങ്ങളില്‍ സംഗമത്തില്‍ ഒപ്പുവെച്ചു. ബഹിരാകാശം, പ്രതിരോധം മേഖലകളില്‍ കര്‍ണാടക ഏറെ മുന്നിലാണ്. ഇന്ത്യന്‍ ൈസന്യത്തില്‍ ബംഗളൂരുവിന്‍റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതില്‍ എ.എസ്.സി സെന്‍ററും കോളജും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആര്‍ടിഎന്‍-ബി കേന്ദ്രത്തിലൂടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും. വ്യവസായം, വൈജ്ഞാനികരംഗം, പുതുസംരംഭങ്ങള്‍ തുടങ്ങിയവക്ക് കേന്ദ്രത്തിലൂടെ പ്രയോജനം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സൈന്യം വന്‍ ആധുനികവല്‍ക്കരണത്തിന്‍റെ പാതയിലാണെന്നും ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ തദ്ദേശീയമായ കഴിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നതെന്നും കരസേന ഉപമേധാവി ലെഫ്.ജനറല്‍ ബി.എസ്.രാജു പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് നേതൃത്വം നല്‍കുന്നത് ആര്‍മി ഡിസൈന്‍ ബ്യൂറോ (എഡിബി) ആണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ടിഎന്‍-ബി നടത്തുക. പൂനെയിലാണ് രാജ്യത്തെ ആദ്യത്തെ റീജിയണല്‍ ടെക്നോളജി നോഡ് സ്ഥാപിച്ചത്. പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വത്തിനുള്ള പങ്ക് ഏറെ വലുതാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പദ്ധതികള്‍ക്ക് ആര്‍ടിഎന്‍-ബിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും കരസേന ഉപമേധാവി പറഞ്ഞു.
എഎസ്‌സി സെന്‍റര്‍ ആന്‍ഡ് കോളേജിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റും ചീഫ് ഇന്‍സ്ട്രക്ടറുമായ മേജര്‍ ജനറല്‍ സന്ദീപ് മഹാജന്‍ സ്വാഗതം പറഞ്ഞു. മേജര്‍ ജനറല്‍ വി.എം. ചന്ദ്രന്‍, ബ്രിഗേഡിയര്‍ സഹുകാരി ചക്രവര്‍ത്തി എന്നിവര്‍ സംസാരിച്ചു.
പഠിക്കാൻ വിദ്യാർത്ഥികളില്ല, കേരളത്തിലെ സർവകലാശാലകളിൽ മൂവായിരത്തോളം ബിരുദ സീറ്റുകളിലൊഴിവ്
തിരുവനന്തപുരം : പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ കേരളത്തിലെ സർവകലാശാലകൾ. കേരളത്തിലെ വിവിധ സർവകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്ട്രീയ തർക്കങ്ങളും നടക്കുന്നതിനിടയിലാണ് കേരളത്തിലെ വിദ്യാർത്ഥികൾ ഇവിടുത്തെ സർവ്വകലാശാലകൾ ഉപേക്ഷിക്കുന്നതിന്റെ കണക്കുകൾ പുറത്തു വരുന്നത്.
നാക് അക്രഡിറ്റേഷൻ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സർവകലാശാലയിലടക്കം അഡ്മിഷൻ നടപടികൾ അവസാനിക്കുമ്പോൾ നൂറുകണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ 14 ഗവൺമെൻറ് കോളേജുകളിൽ 192 സീറ്റുകളും, 39 എയ്ഡഡ് കോളേജുകളിലായി 2,446 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന 34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും 60 സ്വാശ്രയ കോളേജുകളിലുമായി 50 % ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ കിടക്കുന്നു.
മുൻ വർഷങ്ങളിൽ മൂന്ന് അലോട്ട്മെന്റും ഒരു സ്പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോൾ പ്രവേശനം അവസിപ്പിച്ചിരുന്നിടത്ത് ഇപ്പോൾ നാല് അലോട്ട്മെൻറ്കളും രണ്ട് സ്പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷവും കുട്ടികളില്ല. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ സീറ്റ് ഒഴിവുള്ളത്. ഉയർന്ന മാർക്കുള്ള കുട്ടികൾ പ്രൊഫഷണൽ കോഴ്സുകൾക്കും ബിരുദ പഠനത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോകുന്നതും താരതമ്യേന മാർക്ക് കുറഞ്ഞ കുട്ടികൾ ശാസ്ത്ര വിഷയങ്ങൾ പഠിക്കുവാൻ വിമുഖത കാട്ടുന്നതും ഇതിന് കാരണമായി പറയപ്പെടുന്നത്.
പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അടക്കമുള്ളവർ ഗവർണർക്കും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.