Home Featured 921 രൂപ, ഏഴ് മണിക്കൂര്‍ വന്ദേഭാരതില്‍ ചെന്നൈയില്‍ നിന്ന് മൈസൂരിലെത്താം

921 രൂപ, ഏഴ് മണിക്കൂര്‍ വന്ദേഭാരതില്‍ ചെന്നൈയില്‍ നിന്ന് മൈസൂരിലെത്താം

ചെന്നൈ: 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ചെന്നൈയില്‍ നിന്ന് ബംഗളൂരു വഴി മൈസൂരിലെത്തുക ഏഴു മണിക്കൂര്‍ കൊണ്ട്.

921 രൂപയാണ് അടിസ്ഥാന ടിക്കറ്റ് ചാര്‍ജ്. എക്സിക്യുട്ടീവ് ക്ലാസില്‍ 1,880 രൂപ ഈടാക്കും.

നിലവിലുള്ള ശതാബ്ദി എക്‌സ്‌പ്രസിന് പകരമായിരിക്കും വന്ദേ ഭാരത് എത്തുകയെന്നാണ് സൂചന. രാജ്യത്ത് ഓടുന്ന അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസാണ് ചെന്നൈ – മൈസൂര്‍ സര്‍വീസ്. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ട്രെയിന്‍ ഓടും. 16 കോച്ചുള്ള ട്രെയിനില്‍ 1,128 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

രാവിലെ 5.50 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 10.25ന് ബംഗളൂരുവിലെത്തു. അഞ്ചു മിനിട്ടത്തെ ഇടവേളയ്‌ക്ക് ശേഷം പുറപ്പെട്ട് 12.30ന് മൈസൂരുവിലെത്തും. 504 കിലോമീറ്ററുള്ള മൈസൂരു – ചെന്നൈ റൂട്ട് 6 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഓടിയെത്തും.

ചെന്നൈ – മൈസൂരു വന്ദേഭാരത്

 സര്‍വീസ് നടത്തുന്ന ദൂരം- 504 കിലോമീറ്റര്‍

 ഓടാനെടുക്കുന്ന സമയം- 6 മണിക്കൂര്‍ 40 മിനിറ്റ്

 ഇക്കോണമി ക്ലാസ്, എ.സി ചെയര്‍ കാര്‍ ചാര്‍ജ്- 921 രൂപ

 എക്സിക്യുട്ടീവ് ക്ലാസ് യാത്രയ്‌ക്ക്- 1,880 രൂപ

 ആകെ കോച്ചുകള്‍- 16

 ഇരിക്കാവുന്ന യാത്രക്കാര്‍- 1,128

മൈസൂരു – ബംഗളൂരു ഇക്കണോമി ക്ലാസ്- 368 രൂപ

 എക്സിക്യുട്ടീവ് ക്ലാസ്- 768 രൂപ

 ശതാബ്ദി ടിക്കറ്റ് നിരക്കുകളേക്കാള്‍ ഏകദേശം 39% കൂടുതല്‍

 മണിക്കൂറിലെ പരമാവധി വേഗത- 160 കിലോമീറ്റര്‍

 വേഗത 100 കിലോമീറ്റര്‍ ആകാന്‍ വേണ്ട സമയം- 52 സെക്കന്‍ഡ്

കാന്താരയ്ക്കു പിന്നാലെ മലയാളത്തില്‍ നിന്ന് ‘കതിവനൂര്‍ വീരന്‍’; തെയ്യം പശ്ചാത്തലമാക്കുന്ന ബിഗ് ബജറ്റ് ചിത്രം

കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം കന്നഡ സിനിമയുടെ യശസ്സ് ഇന്ത്യ മുഴുവനും എത്തിച്ച ചിത്രമാണ് കാന്താര. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെ വേറിട്ടുനിര്‍ത്തിയ ഒന്ന് ഭൂതക്കോലത്തിന്‍റെ ആവിഷ്കരണമായിരുന്നു. ഇപ്പോഴിതാ ഉത്തര മലബാറിലെ പൈതൃക കലയായ തെയ്യം മുന്‍നിര്‍ത്തി മലയാളത്തില്‍ ഒരു ബി​ഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. കതിവനൂര്‍ വീരന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ​ഗിരീഷ് കുന്നുമ്മല്‍ ആണ്.

തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്‌ദ മികവോടെ അനിർവചനീയ തലത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് ഏകദേശം 40 കോടിയോളമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ​ഗിരീഷ് കുന്നുമ്മല്‍ പറഞ്ഞു. ടി പവിത്രൻ, രാജ്മോഹൻ നീലേശ്വരം എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും  സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകനായ ഷാജി കുമാർ ആണ്. റോഷാക്ക് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് ഈ ചിത്രത്തിന്  പശ്ചാത്തല സംഗീതം ഒരുക്കുക. മലയാളത്തിലെയും തമിഴിലെയും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ സഹകരിക്കുന്ന കതിവനൂർ വീരൻ 2023 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കന്നഡ പതിപ്പിന് രാജ്യമൊട്ടുക്കും റിലീസ് ഉണ്ടായിരുന്നു. സബ് ടൈറ്റിലോടെ എത്തിയ കന്നഡ പതിപ്പ് സ്വീകാര്യത നേടുന്നത് കണ്ട നിര്‍മ്മാതാക്കള്‍ മറ്റു ഭാഷകളില്‍ ചിത്രം മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുകയായിരുന്നു. ഹിന്ദി, മലയാളം, തെലുങ്ക് അടക്കമുള്ള മൊഴിമാറ്റ പതിപ്പുകളെല്ലാം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group