കൊയിലാണ്ടി: സിനിമാ മോഹം നൽകി 17കാരിയുമായി കടന്നുകളഞ്ഞ യുവസംവിധായകനും കൂട്ടാളിയും അറസ്റ്റിൽ. കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് യുവസംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. കർണാടകയിലെ മടിവാളയിൽ വച്ചാണ് പതിനേഴുകാരിക്കൊപ്പം ഇരുവരും അറസ്റ്റിലായത്.
പിന്നാലെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സിഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. മൂവരും ഗുണ്ടൽപേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു.
ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവർ തന്നെയെന്ന് ഉറപ്പുവരുത്തി. വിശദമായ അന്വേഷണത്തിൽ ഇവർ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാർ ഡ്രൈവറുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിന്നീട് മൂവരും പിടിയിലായത്.
പുഷ്പക്കായി 120 ദിവസങ്ങള്‍ 20 കോടി പ്രതിഫലം ആവശ്യപ്പെട്ട് ഫഹദ് ! അനിശ്ചിതത്വം തുടരുന്നു
പുഷ്പക്കായി 120 ദിവസങ്ങള്‍ 20 കോടി പ്രതിഫലം ആവശ്യപ്പെട്ട് ഫഹദ് ! അനിശ്ചിതത്വം തുടരുന്നു പോയ വര്‍ഷം ഇന്ത്യ എമ്ബാടും ഏറെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്പ.
രണ്ട് ഭാഗങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ആദ്യഭാഗം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17നാണ് പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയത്. സുകുമാര്‍ ഒരുക്കിയ ചിത്രം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമായി മാറുകയായിരുന്നു. മലയാളി താരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു. വമ്ബന്‍ വിജയം സ്വന്തമാക്കിയിട്ടും സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
സിനിമയ്ക്ക് ആഗോളതരത്തില്‍ ലഭിച്ച വമ്ബന്‍ ജനപ്രീതി രണ്ടാം ഭാഗം ഒരുക്കുമ്ബോള്‍ സുകുമാറിന് റൈറ്റിംഗ് ബ്ലോക്ക് ഉണ്ടാവുകയും, ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുവാന്‍ പുറമേനിന്ന് ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഒന്നാം ഭാഗത്തിന്റെ നാലിരട്ടി ക്യാന്‍വാസില്‍ ആയിരിക്കും പുഷ്പ രണ്ടാം ഭാഗം ഒരുങ്ങുന്നത് എന്ന് സുകുമാര്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിനുവേണ്ടി ഫഹദ് ഫാസില്‍ വമ്ബന്‍ പ്രതിഫലത്തുക ആവശ്യപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയതാണ്. രണ്ടാം ഭാഗത്തിന് വേണ്ടി 20 കോടി രൂപയോളം ആണ് ഫഹദ് ഫാസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്, അണിയറ പ്രവര്‍ത്തകര്‍ 120 ദിവസത്തെ ഒറ്റ ഷെഡ്യൂള്‍ ഡേറ്റ് ആണ് താരത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലു അര്‍ജുനൊപ്പം തന്നെ ശക്തമായ വേഷം രണ്ടാം ഭാഗത്തിനും ഉള്ളതിനാല്‍ ഡേറ്റിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ചിത്രീകരണം എന്നാണ് അണിയറ സംസാരങ്ങള്‍. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ എങ്കിലും ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കപ്പെടുന്നത്.