ബംഗളൂരു : കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. ബിടിഎംഎസ്ജി പാളയ ക്രിസ്തിയ വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യോഗം പ്രണാമം അർപ്പിച്ചു. ലഹരി മരുന്നിനെതിരെ ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, പുനലൂർ മധു , സതീശൻ പാച്ചേനി എന്നിവർക്ക് യോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു.
വൈസ് പ്രസിഡന്റ് അരുൺ കുമാർ , ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ സെക്രട്ടറി മാരായ ഷാജി ജോർജ് , നഹാസ്, തോമാച്ചൻ , വർഗീസ് ജോസഫ് , ഹാരിസ് കൂട്ടലിട , ജിബി കെ ആർ നായർ നേതാക്കളായ രാധാകൃഷ്ണൻ , ഭാസ്കരൻ , ആഷ്‌ലി, ജിമ്മി ജോസഫ് , ഭാസ്കർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
‘വീഡിയോ കോൾ വിളിച്ച് നഗ്നത കാണിച്ചു’; യുവതിക്കെതിരെ പരാതിയുമായി ബിജെപി എംഎൽഎ
ബെംഗളൂരു: തനിക്കെതിരെ ഹണിട്രാപ് ശ്രമം നടന്നെന്ന പരാതിയുമായി കർണാടക എംഎൽഎ ജി.എച്ച്. തിപ്പറെഡ്ഡി. അജ്ഞാത യുവതിയാണ് തന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതെന്നും ബിജെപി എംഎൽഎ ആരോപിച്ചു. കഴിഞ്ഞ ദിവസം അജ്ഞാത നമ്പറിൽ നിന്ന് തന്റെ ഫോണിലേക്ക് വാട്സ് ആപ് കോൾ വന്നു. അറ്റൻഡ് ചെയ്ത ഉടൻ തന്നെ യുവതി വസ്ത്രമഴിച്ച് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചു. ഉടൻ താൻ കോൾ കട്ട് ചെയ്തു. എന്നാൽ, ഇതേ നമ്പറിൽ നിന്ന് പോൺ വീഡിയോകൾ തന്റെ ഫോണിലേക്ക് അയച്ചെന്നും ചിത്രദുർഗ എംഎൽഎ പറഞ്ഞു. തനിക്ക് വന്ന നമ്പറും ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.