Home Featured കർണാടകയിലെ സര്‍കാര്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കാന്‍ ജിപിഎസ് ട്രാകിങ്

കർണാടകയിലെ സര്‍കാര്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കാന്‍ ജിപിഎസ് ട്രാകിങ്

ബെംഗ്‌ളൂറു:  സര്‍കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജോലിക്ക് കൃത്യസമയത്ത് എത്തുന്നില്ലെന്നും ഡ്യൂടി സമയങ്ങളില്‍ സ്വകാര്യ സേവനം നടത്തുന്നുവെന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെ ഇവരെ നിരീക്ഷിക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഗവണ്‍മെന്റും. ഡോക്ടര്‍മാര്‍ക്ക് മേല്‍ ജിപിഎസ് ട്രാകിങ് സംവിധാനം കൊണ്ടുവരാനുള്ള വിവാദ നീക്കത്തിലാണ് കര്‍ണാടക സര്‍കാര്‍.

സര്‍കാര്‍ ഡോക്ടര്‍മാര്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍കാര്‍ നീക്കം. സംസ്ഥാനത്തെ സര്‍കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം വരെയാളുകള്‍ അവരുടെ ഔദ്യോഗിക ജോലി സമയത്ത് പോലും പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ടെന്നും റിപോര്‍ടിലുണ്ടായിരുന്നു.

ഡയറക്ടറേറ്റ് ഓഫ് മെഡികല്‍ എജ്യുകേഷന് (Directorate of Medical Education) കീഴില്‍ വരുന്ന സര്‍കാര്‍ ഡോക്ടര്‍മാരെയായിരിക്കും പുതിയ നിരീക്ഷണ സംവിധാനം ബാധിക്കുക. ഹെല്‍ത് ആന്‍ഡ് മെഡികല്‍ എജ്യുകേഷന്‍ വകുപ്പ് മന്ത്രി കെ സുധാകറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നതില്‍ സര്‍കാരിന് എതിര്‍പില്ലെന്നും എന്നാല്‍ അത് ഡ്യൂടി സമയത്ത് ചെയ്യുന്നതിലാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

രണ്ട് ദിവസം മുമ്ബ് മൈസൂറില്‍ നടത്തിയ ഒരു പത്രസമ്മേളനത്തിനിടയില്‍ സര്‍കാര്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കുന്നതിന് വേണ്ടി ജിയോ ടാഗിങ് സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച്‌ മന്ത്രി കെ സുധാകര്‍ സംസാരിച്ചിരുന്നു. ഹെല്‍ത് ആന്‍ഡ് മെഡികല്‍ എജ്യുകേഷന്‍ ഡിപാര്‍ട്മെന്റിന്റെ ദ്വിദിന ഡിവിഷനല്‍ ലെവല്‍ പ്രോഗ്രസ് റിവ്യൂ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡോക്ടര്‍മാരുടെ സേവനം സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍കാര്‍ ആശുപത്രികളില്‍ 100 ശതമാനം ബയോമെട്രിക് ഹാജര്‍ സംവിധാനം കൊണ്ടുവരാന്‍ കര്‍ണാടക സര്‍കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം മൂന്ന് ഇടവേളകളില്‍ ഡോക്ടര്‍മാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ ഈ സംവിധാനത്തില്‍ ചില സാങ്കേതിക തകരാറുകളുണ്ട്. അതുകൊണ്ട് ഞങ്ങളിപ്പോള്‍ ജിയോ-ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, എന്നാണ് മന്ത്രി കെ സുധാകര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാല്‍ സംവിധാനത്തിനെതിരെ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ ചെയ്യുന്ന തെറ്റിന് മുഴുവന്‍ സര്‍കാര്‍ ഡോക്ടര്‍മാരെയും ശിക്ഷിക്കുന്ന രീതിയിലുള്ളതാണ് ഈ നിരീക്ഷണ സംവിധാനമെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

എന്തിന് രാഹുല്‍ കൈയില്‍ പിടിച്ചു? മോദിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവിന് നടിയുടെ മറുപടി

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്‍റുകളുമായി പ്രചരിപ്പിച്ച ബിജെപി നേതാവിന് മറുപടിയുമായി നടി പൂനം കൗര്‍. തെലങ്കാനയില്‍ ജോഡോ യാത്രയുടെ പര്യടനത്തിനിടെയുള്ള രാഹുലിന്‍റെയും പൂനം കൗറിന്‍റെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന കമന്‍റുകള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചത്. നടക്കുന്നതിനിടെ വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ തന്‍റെ കൈയില്‍ പിടിച്ചതെന്ന് പൂനം കൗര്‍ ട്വിറ്ററില്‍ കുറിച്ചു.

ബിജെപി നേതാവ് പ്രീതി ഗാന്ധിയുടെ ട്വീറ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് പൂനം നല്‍കിയിട്ടുള്ളത്. രാഹുല്‍ തന്‍റെ  മുതു മുത്തച്ഛന്‍റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നു എന്ന കുറിപ്പോടെയാണ് പ്രീതി, രാഹുലിന്‍റെയും പൂനം കൗറിന്‍റെയും ചിത്രം ട്വീറ്റ് ചെയ്തത്. ഇത് തീർത്തും അപകീർത്തിപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി നാരിശക്തിയെക്കുറിച്ച് പറഞ്ഞത് ഓർക്കുക എന്നാണ് ഇതിനോട് പൂനം പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കളും പ്രീതി ഗാന്ധിക്കെതിരെ രംഗത്ത് വന്നിരുന്നു.

പ്രീതിയുടേത് വികൃതമായ മനസാണെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. രാഹുൽ ഗാന്ധി തന്‍റെ മുത്തച്ഛന്റെ പാത പിന്തുടരുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിന്‍ഡേ ട്വീറ്റ് ചെയ്തു. താങ്കള്‍ക്ക് ചികിത്സ ആവശ്യമാണ്. ഈ മാനസികാവസ്ഥ താങ്കളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദോഷകരമാണെന്ന് പവന്‍ ഖേരയും പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും പൂനം കൗറിനെയും പിന്തുണച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും രംഗത്ത് വന്നു.

രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് നയിക്കുന്നതിനും സ്ത്രീകള്‍ പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് നടക്കുന്നതിലേക്കാണ് ഇത് നയിക്കുന്നതെങ്കിൽ, പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമല്ല, അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും തുല്യ ഇന്ത്യ എന്ന സ്വപ്നവും സാക്ഷാത്കരിക്കപ്പെടും. ദയവായി ഇരിക്കൂ എന്ന് പ്രിയങ്ക പറഞ്ഞു. 

You may also like

error: Content is protected !!
Join Our WhatsApp Group