ബെംഗളൂർ:ഈ അടുത്ത് മരണപ്പെട്ട സമൂഹ്യ പ്രവർത്തകനും ബാഗ്ലൂരിലെ പഴയകാല ജീവകാരുണ്യ പ്രവർത്തകനും
പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ലത്തീഫ് സഅദി പഴശ്ശിയുടെ പേരിൽ ബാംഗ്ലൂരിലെ മുഴുവൻ സുന്നി സംഘടനയുടെ കോഡിനേഷനും ജാമിയ സഅദിയ്യ ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി മജിസ്റ്റിക് തവക്കൽ മസ്താൻ ദർഗ്ഗ ഓഡിറ്റോറിയത്തിൽ ഇന്ന് (ബുധൻ)രാത്രി 9 മണിക്ക് അനുസ്മരണ സമ്മേളനം നടത്തുന്നതാണ് .
കേരളത്തിൽ അറിയപ്പെടുന്ന പ്രാസംഗികൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും സയ്യിദ് സൈനുൽ ആബിദ് തങ്ങൾ കണ്ണവം വഖഫ് ബോർഡ് ചെയർമാൻ മൗലാനാ ശാഫി സഅദി .സയ്യിദ് ഇബ്രാഹിം ബാഫക്കി തങ്ങൾ .മുൻകേന്ദ്ര മന്ത്രി സിഎം ഇബ്രാഹിം സാഹിബ് എം എം എ സെക്രട്ടറി സിറാജ് സാഹിബ്. ബ്ബാംഗ്ലൂരിലെ മുഴുവൻ സുന്നി ശാഫി മസ്ജിദ് ഖത്തീബുമാരും
ഭാരവാഹികളും പങ്കെടുക്കുന്നതാണ്.

പരിപാടി വമ്പിച്ച വിജയമാക്കുവാൻ കോഡിനേഷൻ നേതാക്കളായ . ബഷീർ സഅദി . ശാഫി സഅദി ഇബ്രാഹിം സഖാഫി പയ്യോട്ട . ജാഫർ നൂറാനി അബ്ദുൽ ഹിമാൻ ഹാജി .സ്വാലിഹ് അബ്ദുൽ ഹക്കിം . ജലീൽ പിനിയ. മുജിബ് സഖാഫി . സത്താർ മൗലവി . ഇബ്രാഹിം സഖാഫി നെല്ലൂർ . ഹുസൈൻ സഖാഫി -ഫിർദൗസ് മാറത്തള്ളി ശംസുദ്ദീൻ അസ്ഹരി . ശബീബ്. താജുദ്ധീൻ ഫാളിലി. വഹാബ് മൗലവി എന്നിവർ അഭ്യാർ ത്ഥിച്ചു
ചികിത്സക്കായി സോണിയ ഗാന്ധി ഇന്ന് പുറപ്പെടും; രാഹുലും പ്രിയങ്കയും ഒപ്പം
ന്യൂഡല്‍ഹി: വൈദ്യ പരിശോധനക്കും ചികിത്സക്കുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിദേശത്തേക്ക് യാത്ര തിരിക്കും. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യാത്രയില്‍ സോണിയക്ക് ഒപ്പമുണ്ടാകും. ആരാകും അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സോണിയയുടെ വിദേശ യാത്ര.
യാത്രക്കിടെ, അസുഖ ബാധിതയായ അമ്മയെയും സോണിയ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ നാലിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്റ്റംബര്‍ ഏഴിന് കോണ്‍ഗ്രസ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്താന്‍ തീരുമാനിച്ചിരിക്കയാണ്.
പാര്‍ട്ടി തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്റെ പ്രഖ്യാപനം. അതിനുള്ളില്‍ നാമനിര്‍ദേശ പത്രിക നല്‍കലും പരിശോധനയും പിന്‍വലിക്കലും എല്ലാം പൂര്‍ത്തിയാക്കണം. ”ആഗസ്റ്റ് 20 നു തുടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രകൃയ സെപ്റ്റംബര്‍ 21ന് അവസാനിക്കും.
എന്നാല്‍ തെരഞ്ഞെടുപ്പിന്റെ കൃത്യമായ തീയതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കും. എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാം.”-ജയ്റാം രമേഷ് സൂചിപ്പിച്ചു. നേരത്തേ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കണ്ട് പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി അഭ്യര്‍ഥിച്ചിരുന്നു.