ബംഗളൂരു: നഗരത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ കാര്യമായ മഴ പെയ്തില്ലെങ്കിലും കാല്‍നടക്കുള്ള അടിപ്പാതകള്‍ വെള്ളത്തില്‍ തന്നെ.കഴിഞ്ഞ ബുധനാഴ്ച പെയ്ത ശക്തമായ മഴയില്‍ കയറിയ വെള്ളമാണ് ഇപ്പോഴും കെട്ടിനില്‍ക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതിനാല്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും ഈ പാതകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.നഗരത്തിലെ മിക്ക അടിപ്പാതകളുടെയും സ്ഥിതി ഇതുതന്നെയാണെന്ന് കാല്‍നടക്കാര്‍ പറയുന്നു.
മിക്ക പാതകളുടെയും അവസ്ഥ നേരത്തേ തന്നെ ശോച്യമാണ്. അറ്റകുറ്റപ്പണികള്‍ നടത്താറില്ല. ശുചീകരണവും ഇല്ല. ഇതിനാല്‍ തന്നെ ഇവ ഉപയോഗിക്കുന്നത് സുരക്ഷിതവുമല്ല. ഇതിനു പുറമെയാണ് ഇപ്പോള്‍ വെള്ളം കയറിയ പ്രശ്നവും. നൃപതുംഗ റോഡ്, രാജ്ഭവന് റോഡുകളിലെ അടിപ്പാതകളിലെ വെള്ളം പമ്ബ് ചെയ്ത് ഒഴിവാക്കാന്‍ സുരക്ഷജീവനക്കാര്‍ പാടുപെടുകയാണ്.
ഇതിനായി ബി.ബി.എം.പി ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നില്ല. ഉള്ള ഉപകരണങ്ങള്‍ തന്നെ കേടുവന്നതുമാണ്. തങ്ങള്‍ നിസ്സഹായരാണെന്നാണ് സുരക്ഷ ജീവനക്കാര്‍ പറയുന്നത്. അടിപ്പാതയിലെ വെള്ളക്കെട്ട് മൂലം പ്രയാസങ്ങളുണ്ടെന്ന് ബി.ബി.എം.പി അധികൃതരും സമ്മതിക്കുന്നു.വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജീവനക്കാരെ ഏര്‍പ്പെടുത്തുകയും ഉപകരണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഉടന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും ബി.ബി.എം.പി ചീഫ് എന്‍ജിനീയര്‍ ബി.എസ്. പ്രഹ്ളാദ് പറഞ്ഞു.
കെ. എസ്. ഹരിശങ്കരിന്റെ സംഗീത വിരുന്ന് നവംബർ 6 ന് ബംഗളുരുവിൽ.
ബംഗളുരു: യുവജനങ്ങൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ച പ്രശസ്ത മലയാളം പിന്നണി ഗായകൻ കെ. എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ‘പ്രഗതി’ ബാന്റിന്റെ സംഗീത വിരുന്ന് നവംബർ 6 ശനിയാഴ്ച വൈകിട്ട് 7.30 ന് ബംഗളുരു നഗരത്തിൽ അരങ്ങേരുന്നു.ബംഗളുരു കൊറമംഗലയിലെ ഫാൻഡം ക്ലബ് ആണ് ഈ സംഗീത വിരുന്നിനു വേദിയാകുന്നത്.
തുടക്കത്തിൽ നവംബർ 5 ശനിയാഴ്ചയാണ് പരുപാടി നടത്താനിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാൽ പിന്നീടത് നവംബർ 6 ലേക്ക് മാറ്റുകയായിരുന്നുവെന്നു സംഘടകരായ ‘സൗണ്ട് അവേക്ക്’ അറിയിച്ചു.ടിക്കറ്റുകൾ Paytm Insider എന്ന മൊബൈൽ അപ്ലിക്കേഷനിൽ ലഭ്യമാണ്.Ticket booking link:https://insider.in/pragathi-harisankar-live-nov6-2022/eventകൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 9535336383, 9995322246, 9742358885