ബംഗളൂരുവിലെ ആര്‍.ടി നഗറില്‍ ശരിയായ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരന് ട്രാഫിക് പൊലീസിന്റെ പിഴ. പകുതി മാത്രമുള്ള തൊപ്പി ഹെല്‍മറ്റ് ധരിച്ച് ഗിയര്‍ലെസ് സ്കൂട്ടറിലെത്തിയ പൊലീസുകാരനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നത് നഗരത്തില്‍ നിരോധിച്ചതാണ്. ആര്‍.ടി നഗര്‍ ട്രാഫിക് പൊലീസ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
‘ഗുഡ് ഈവനിങ് സര്‍, പൊലീസുകാരനെതിരെ ഹാഫ് ഹെല്‍മറ്റ് കേസ് ചുമത്തി, താങ്ക്യു’ എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിയമലംഘനം നടത്തിയവരുടെ മുഖം നോക്കാതെ നടപടി എടുത്ത ട്രാഫിക് പൊലീസിനെ നിരവധി പേര്‍ അഭിനന്ദിക്കുന്നുണ്ട്. അപ്പോഴും ചിലര്‍ ഇത് ഫോട്ടോക്ക് വേണ്ടി എടുത്തതാണോ എന്ന സംശയവും പങ്കുവെക്കുന്നു.
ചിരിക്കുകയും കാമറക്ക് പോസ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇത് ഫോട്ടോ ഷൂട്ട് മാത്രമാണ് യാഥാര്‍ഥമല്ലെന്നാണ് ചിലര്‍ പറയുന്നത്. നിരവധി പൊലീസുകാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്ബോഴും ട്രാഫിക് പൊലീസുകാര്‍ നോക്കി നില്‍ക്കാറുണ്ടെന്നും ഇത് പബ്ലിസിറ്റി സ്റ്റന്‍ഡാണെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു.
ജയലളിതയ്ക്ക് മതിയായ ചികിത്സ കിട്ടിയോ?അവസാനകാലത്തെ അസ്വസ്ഥമായ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍
ചെന്നൈ:ജയലളിതയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് അറുമുഖസ്വാമി അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജയലളിതയുടേത് എന്ന് കരുതുന്ന ശബ്ദരേഖ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അവസാനകാലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റെക്കോഡ് ചെയ്തത് എന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. കടുത്ത ശാരീരിര അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി കേൾക്കുന്ന ശബ്ദശകലമാണ് പ്രചരിക്കുന്നത്.
ജയലളിതയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കണ്ടെത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ അവസാന ദിവസങ്ങളിൽ ആശുപത്രിയിൽ വച്ച് റെക്കോഡ് ചെയ്തത് എന്ന പേരിൽ ശബ്ദരേഖ പ്രചരിക്കുന്നത്. തുടർച്ചയായി ചുമയ്ക്കുന്നതും അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം. എന്നാൽ ഇതിന്‍റെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, മുൻ ആരോഗ്യമന്ത്രി സി.വിജയഭാസ്കർ, മുൻ ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ എന്നിവർക്ക് ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തിൽ പങ്കുണ്ടെന്നും ഇവർ വിചാരണ നേരിടണമെന്നുമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ജയലളിതയുടെ പാർട്ടിയായ അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഇ.പളനിസ്വാമിയും പുറത്താക്കപ്പെട്ട നേതാവും ജയലളിതയുടെ ഉറ്റ അനുയായിയുമായിരുന്ന ഒ.പനീർശെൽവവും റിപ്പോർട്ട് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വി.കെ.ശശികല മാത്രമാണ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് ആറ് വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ശബ്ദരേഖ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. റിപ്പോർട്ടിൻമേൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നും വിശദമായ നിയമോപദേശം കിട്ടിയതിന് ശേഷം അവധാനതയോടെ തീരുമാനം എടുത്താൽ മതിയെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സർക്കാർ.