Home Featured ബംഗളൂരുവില്‍നിന്ന് കാണാതായ പതിനാലുകാരിയെ ഗോവയില്‍ കണ്ടെത്തി

ബംഗളൂരുവില്‍നിന്ന് കാണാതായ പതിനാലുകാരിയെ ഗോവയില്‍ കണ്ടെത്തി

തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരു മഹാലക്ഷ്മി ലേഔട്ടില്‍ നിന്നു കാണാതായ ഭാര്‍ഗവിയെ(14) ഗോവയില്‍ കണ്ടെത്തി.മംഗളൂരു സൗത്ത് എം.എല്‍.എ വേദവ്യാസ് കാമത്ത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും അഭ്യര്‍ഥനയുമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് കുട്ടി ഓട്ടോയില്‍ കയറുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. മുക്ക ബീച്ചിലും കദ്രി പാര്‍ക്കിലും പോവണം എന്നാണ് റിക്ഷാ ഡ്രൈവറോട് പറഞ്ഞത്. അമ്മാവന്റെ വീട് കദ്രിയിലാണെന്നും അറിയിച്ചു.

പിന്നീട് ഒരു വിവരവും ഇല്ലാതായി. സംഭവം അറിഞ്ഞ എം.എല്‍.എ കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്തെങ്കിലും സൂചന ലഭിച്ചാല്‍ 112 നമ്ബറില്‍ അറിയിക്കാനും ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഗോവയില്‍നിന്ന് പനാജി പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എല്‍.എ ജനങ്ങളോട് നന്ദി അറി‍യിച്ചു.

ദീപാവലിക്കു ഹലാല്‍ വേണ്ട; കര്‍ണാടകയില്‍ സംഘടനകളുടെ കാംപയ്ന്‍

ബംഗളൂരു: ദീപാവലിക്കു ഹലാല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഹിന്ദു സംഘടനകളുടെ കാംപയ്ന്‍. വിവിധ ഹിന്ദു സംഘടനകള്‍ വീടു വീടാന്തരം കയറിയാണ് കാംപയ്ന്‍ സംഘടിപ്പിക്കുന്നത്. ഹലാല്‍, ജിഹാദ് ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും സംഘടനകള്‍ പറയുന്നു.

ഹിന്ദു ജന ജാഗ്രതി സമിതി, ശ്രീരാമ സേന, രാഷ്ട്ര രക്ഷണ പട, വിശ്വഹിന്ദു സനാതന പരിഷത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാംപയ്ന്‍ നടക്കുന്നത്. ജയനഗര്‍, ബസവനഗുഡി നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടക്കുന്നതെന്ന് സംഘടനകള്‍ അറിയിച്ചു.

ഓട്ടോറിക്ഷകളില്‍ മൈക്ക് കെട്ടിവച്ച്‌ പലയിടത്തും പ്രചാരണം നടക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ക്കു ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് എതിരെയും പ്രക്ഷോഭം നടത്തുമെന്ന് സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ മതം സാമ്ബത്തിക രംഗത്ത് കടന്നുകയറുകയാണെന്ന് സംഘടനകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group