Home Featured ബില്‍ക്കീസ് ബാനു കേസ്: വെളിവായത് ബി.ജെ.പി നേതാക്കളുടെ ക്രൂര മനസ്സ്; അമിത് ഷാ രാജിവെച്ച്‌ മാപ്പ് പറയണമെന്നും സിദ്ധരാമയ്യ

ബില്‍ക്കീസ് ബാനു കേസ്: വെളിവായത് ബി.ജെ.പി നേതാക്കളുടെ ക്രൂര മനസ്സ്; അമിത് ഷാ രാജിവെച്ച്‌ മാപ്പ് പറയണമെന്നും സിദ്ധരാമയ്യ

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ 11 പേരെ വിട്ടയച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ച്‌ രാജ്യത്തോട് മാപ്പ് പറയണം. പ്രതികളെ വിട്ടയച്ചതിലൂടെ ബി.ജെ.പി നേതാക്കളുടെ ക്രൂര മനസ്സാണ് പുറത്തുവന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ബി.ജെ.പിയെ അദ്ദേഹം കടന്നാക്രമിച്ചത്.

‘ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്, ബി.ജെ.പി നേതാക്കളുടെ ക്രൂരമായ മാനസികാവസ്ഥ തുറന്നുകാട്ടുന്നു. മനുഷ്യത്വരഹിതരായ ഈ കഴുകന്മാര്‍ക്ക് മാപ്പ് നല്‍കിയതിലൂടെ അവര്‍ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കി. അമിത് ഷാ രാജിവെച്ച്‌ രാജ്യത്തോട് മാപ്പ് പറയണം’ -സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

വൈകാരിക വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്ന ബി.ജെ.പിയുടെ നടപടികള്‍ ദൗര്‍ഭാഗ്യകരമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ധ്രുവീകരിക്കാനാണ് ബലാത്സംഗക്കാരെയും കൊലപാതകികളെയും മോചിപ്പിക്കുന്നത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സ്ത്രീകളുടെ ആശങ്കകളേക്കാള്‍ തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്ബ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. ഇവര്‍ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചത്. വിട്ടയച്ചത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി ബലാത്സംഗികള്‍ക്കൊപ്പം; ബില്‍ക്കിസ് ബാനു പ്രതികളെ വിട്ടയച്ചതിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കുന്നത് ശരിവെച്ച കേന്ദ്ര നിലപാടില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച്‌ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി ബലാത്സംഗികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്.

ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച്‌ സംസാരിച്ച പ്രധാനമന്ത്രി യഥാര്‍ത്ഥത്തില്‍ പിന്തുണക്കുന്നത് ബലാത്സംഗികളെയാണ്. അദ്ദേഹത്തിന്‍റെ വാഗ്ദാനങ്ങളും ഉദ്ദേശങ്ങളും തമ്മില്‍ കൃത്യമായ വ്യത്യാസമുണ്ട്. പ്രധാനമന്ത്രി സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത് – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ​​ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അതി​ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ 11 പേരെ വിട്ടയച്ച നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിസിച്ചിരുന്നു. എന്നാല്‍ സി.ബി.ഐയും പ്രത്യേക കോടതിയും ഈ തീരുമാനത്തെ എതിര്‍ത്തു.

ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെയാകെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്ബ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. ഇവര്‍ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചത്. വിട്ടയച്ചത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

2022 ജൂണ്‍ 28നാണ് 11 പേരെയും വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ജൂലൈ 11 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. തുടര്‍ന്ന് പ്രതികളെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വിട്ടയച്ചു. അത് വ്യാപകമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ഇത്തരം വിടുതലുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ പ്രതികളെ വിട്ടയച്ച​പ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് വിട്ടയച്ചതെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്ബുള്ള വിടുതലിന് കേന്ദ്രം അനുമതി നല്‍കിയതിന്റെ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group