ബെംഗളൂരു :പല തരത്തിലും ഐടി കമ്ബനികള്‍ തമ്മില്‍ മത്സരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ മേഖലയില്‍ ഉടലെടുത്തിരിക്കുന്ന പുതിയ മത്സരമാണ് തങ്ങളുടെ ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചു കൊടുക്കല്‍.
ദീപാവലിയോട് അനുബന്ധിച്ച് ഐടി കമ്ബനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സാധാരണ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് പുറമെ ഇത്തവണ ശമ്ബള വര്‍ധനവാണ് ഇരട്ടിമധുരമായി നല്‍കുന്നത്. നേരത്തെ ടാറ്റയുടെ ടിസിഎസും ഇന്‍ഫോസിസും വിപ്രോയും തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരുന്നു. അതിന് പിന്നാലെ അമേരിക്കന്‍ കമ്ബനിയായ കൊഗ്നിസെന്റും തങ്ങളുടെ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.
അമേരിക്കന്‍ കമ്ബനി തങ്ങളുടെ ജീവനക്കാരുടെ ശമ്ബള വര്‍ധനവ് ഇത്തവണ നേരത്തെയാക്കിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശരാശരി പത്ത് ശതമാനം ശമ്ബളമാണ് കൊഗ്നിസെന്റ് തങ്ങളുടെ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ തന്നെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്ബനിങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ധനവിനെ കുറിച്ച് അറിയിച്ചിരുന്നു. പുതിയ ശമ്ബള നിരക്ക് ഒക്ടോബര്‍ മുതല്‍ മുന്‍കാലടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കൊഗ്നിസെന്റ് തങ്ങളുടെ ജീവനക്കാരെ അറിയിച്ചതെന്ന് എക്ണോമിക്സ് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ കമ്ബനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കിയതിന് പിന്നാലെയാണ് കൊഗ്നിസെന്റിന്റെ നടപടി. കഴിഞ്ഞ ആഴ്ചയില്‍ ടിസിഎസ് ദീപാവലിയോട് അനുബന്ധിച്ച്, തങ്ങളുടെ 70% ജീവനക്കാര്‍ക്ക് നൂറ ശതമാനം ശമ്ബളത്തില്‍ നിന്നും പിടിക്കുന്ന വേരിയബിള്‍ പേ നല്‍കുമെന്ന് അറിയിച്ചിരുന്നു. ബാക്കി വരുന്ന 30 ശതമാനം ജീവനക്കാര്‍ക്ക് അവരുടെ ബിസിനെസ് യൂണിറ്റിന്റെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി നല്‍കുമെന്ന് ടിസിഎസ് വ്യക്തമാക്കിയിരുന്നു.
ടിസിഎസിന് പിന്നാലെ വിപ്രോയും സമാനമായ ആനുകൂല്യമായി രംഗത്തെത്തി. 85% ജീവനക്കാര്‍ക്കാണ് വിപ്രോ നൂറ് ശതമാനം വേരിയബിള്‍ പേ നല്‍കുകയെന്ന് അറിയിച്ചിരിക്കുന്നത്. കൂടാതെ കമ്ബനി തങ്ങളുടെ 10,000ത്തോളം ജീവനക്കാര്‍ക്ക് പ്രൊമോഷനും ശമ്ബള വര്‍ധനവും നല്‍കിട്ടുണ്ടെന്ന് വിപ്രോ സിഇഒയും മാനേജിങ് ഡയറക്ടറുമായ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു.
42 വര്‍ഷങ്ങള്‍ കൊണ്ട് 16 നീരുറവകള്‍; മലമടക്കില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹനായ മാണ്ഡ്യയിലെ ‘പോണ്ട് മാന്‍’ വിടവാങ്ങി
മാണ്ഡ്യ: രാജ്യത്ത് ജലദൗര്‍ലഭ്യം മറികടക്കാന്‍ സ്വന്തമായി കുളങ്ങള്‍ നിര്‍മിച്ച് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹനായ കര്‍ണാടക സ്വദേശി കാമെഗൗഡ അന്തരിച്ചു.
പ്രയാധക്യത്തെ തുടര്‍ന്നുള്ള
ശാരീരികപ്രശ്‌നങ്ങളാല്‍ തിങ്കളാഴ്‌ച ആയിരുന്നു അന്ത്യം. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡിയിലെ ആട്ടിടയനായ കാമെഗൗഡ 16 കുളങ്ങളാണ് നിര്‍മിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ ആടുകളെ വളര്‍ത്തിയാണ് ജീവിതം തുടങ്ങിയത്.
കഴിഞ്ഞ നാലുപതിറ്റാണ്ടുകള്‍കൊണ്ടാണ് മലമടക്കുകളില്‍ ഇദ്ദേഹം നിരവധി കുളങ്ങള്‍ നിര്‍മ്മിച്ചത്. ഇതിനുപുറമേ 2000-ത്തിലധികം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. കാമെഗൗഡയെക്കുറിച്ചുള്ള ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രകൃതിവിഭാഗത്തില്‍ ഇടംനേടിയിരുന്നു. ആകാശവാണിയില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള പരിപാടിയും പ്രക്ഷേപണം ചെയ്തിരുന്നു.