Home Featured രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പിന്തുണയുമായി രാമന്‍, ലക്ഷ്മണന്‍,ഹനുമാന്‍, നാരദന്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പിന്തുണയുമായി രാമന്‍, ലക്ഷ്മണന്‍,ഹനുമാന്‍, നാരദന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി അനുഭാവികളും ഇതിനകം കിലോമീറ്ററുകള്‍ പിന്നിട്ടുകഴിഞ്ഞു.

വെള്ളിയാഴ്ച ബെല്ലാരിയില്‍ രാഹുലിനൊപ്പം യാത്രയില്‍ ചില പ്രത്യേക അതിഥികളും പ​ങ്കെടുത്തു. കര്‍ണാടകയിലെ യാത്ര പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്ബാണ് ഈ അതിഥികള്‍ യാത്രക്കൊപ്പം ചേര്‍ന്നത്.

ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാര്‍ ബെല്ലാരിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു. കൂട്ടത്തില്‍ നാരദനുമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ഇവര്‍ക്കെല്ലാം ഹസ്തദാനം നടത്തുകയും ഇവരെ നടത്തത്തില്‍ ഒപ്പം കൂട്ടുകയും ചെയ്തു. ഇന്ന് രാവിലെ കര്‍ണാടക ചി​​ത്ര​ദു​ര്‍​ഗ ജി​ല്ല​യി​ലെ രാംപുരയില്‍ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് 10 മണിയോടെ ആന്ധ്രയില്‍ പ്രവേശിച്ച യാത്ര ആനന്ദപുരത്തെ ജാജിറക്കല്ല് ടോള്‍ പ്ലാസയില്‍ വിശ്രമത്തിനായി നിര്‍ത്തി. തുടര്‍ന്ന് വൈകീട്ട് 4.30ന് പുനരാരംഭിച്ച പദയാത്ര ഒബാലപുരം ഗ്രാമത്തില്‍ അവസാനിപ്പിക്കും. ബെല്ലാരിയിലെ ഹാലകുന്ദി മഠത്തിന് സമീപമാണ് രാത്രി വിശ്രമം.

പദയാത്രയുടെ ഭാഗമായി ബെ​ള്ളാ​രി​യി​ല്‍ വ​ന്‍ റാ​ലി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കുന്നുണ്ട്. രാ​ഹു​ല്‍ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കും പു​റ​മെ, ക​ര്‍​ണാ​ട​ക നേ​താ​ക്ക​ളും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ട്, ഛത്തി​സ്ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​​​ഘേ​ല്‍ തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. ക​ന്യാ​കു​മാ​രി​യി​ല്‍​ നി​ന്നാ​രം​ഭി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ 37-ാം ദി​ന​ത്തി​ലാ​ണ് 1,000 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ടാണ് കല്യാ​ണ ക​ര്‍​ണാ​ട​ക (ഹൈ​ദ​രാ​ബാ​ദ്-​ക​ര്‍​ണാ​ട​ക) മേ​ഖ​ല​യി​ലെ ബെ​ല്ലാ​രി നഗരത്തി​ല്‍ പ്ര​വേ​ശി​ച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group