കർണാടക: മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ എന്ന 24 കാരനെയാണ് ബംഗ്ലൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 19 കാരിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൻമേലാണ് അറസ്റ്റ്. സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയുമുള്ളതാണ് മതപരിവര്‍ത്തന നിരോധന നിയമം.
പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവർത്തനത്തിന് പത്തു വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.
ഒക്ടോബർ 3നാണ് ഈ പെൺകുട്ടിയെ കാണാതെ പോകുന്നത്. അഞ്ചാം തീയതി പെൺകുട്ടിയുടെ വീട്ടുകാർ യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിലെത്തുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നു. ഇതിനിടെ ഒക്ടോബർ 8ാം തീയതിയോടെ ഈ പെൺകുട്ടി സയീദ് മൊയീനൊടൊപ്പം തന്നെ സ്റ്റേഷനിൽ ഹാജരാകുന്നു. രണ്ടുപേരും പരസ്പര സമ്മത പ്രകാരം വിവാഹം കഴിക്കാൻ പോയതാണെന്ന് പറയുന്നു. തുടർന്ന് ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റിയതാണെന്ന പരാതി നൽകുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയെന്ന് കണ്ടെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായി കേസെടുത്തിരിക്കുന്നത്. കടുത്ത ശിക്ഷാ നടപടികളാണ് വരുന്നത്. കുറഞ്ഞത് 7 വർഷമെങ്കിലും തടവുൾപ്പെടെ ജാമ്യമില്ലാത്ത വ്യവസ്ഥകളാണ് ഈ നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. സെപ്റ്റംബറിലാണ് ഗവർണർ ഈ ബില്ലിൽ ഒപ്പു വെക്കുകയും അത് നിയമമാകുകയും ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് കർണാടകയിൽ ഉണ്ടായിരിക്കുന്നത്.
ബംഗളൂരുവിൽ ദലിത് യുവാവിനെ നിർബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയിൽ മുൻ കൗൺസിലറെയും സഹായികളെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് യുവാവിനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിംഗാഗ്ര ചർമം ഛേദിക്കുകയും ബീഫ് നൽകുകയും ചെയ്തെന്നുമാണ് ആരോപണം. ബിബിഎംപി കൗൺസിലിൽ ബനശങ്കരി ക്ഷേത്രം മുൻ കൗൺസിലർ എസ് അൻസാർ പാഷ (50), ബനശങ്കരി മസ്ജിദ് ഖബറിസ്ഥാൻ പ്രസിഡന്റ് നയാസ് പാഷ (50), ഹാജി സാബ് എന്ന ഷമീം സാലിക്ക് (50) എന്നിവരെയാണ് ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.
മസ്ജിദ് കമ്മിറ്റി അംഗം കൂടിയാണ് അൻസാർ പാഷ. മറ്റൊരു നിർബന്ധിത മതപരിവർത്തന കേസിൽ അതാർ റഹ്മാൻ (35), ഷബീർ (30) എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അംബാനിയെ വെട്ടി അദാനി; അതിസമ്ബന്ന പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമന്, കേരളത്തില്‍ യൂസഫലി
അബുദാബി: ഇന്ത്യയിലെ 100 അതി സമ്ബന്നരുടെ പട്ടിക ഫോബ്സ് മാഗസിന് പ്രസിദ്ധീകരിച്ചു. ഫോബ്സ് മാഗസിന് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഗൗതം അദാനിയാണ്.
മുകേഷ് അംബാനിയെ പിന്തള്ളിക്കൊണ്ടാണ് അദാനിയുടെ മുന്നേറ്റം.
2021ല്‍ 7,480 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വര്‍ഷം കൊണ്ടാണ് ആസ്തി വര്‍ധിപ്പിച്ചത്. 15,000 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. മുകേഷ് അംബാനിയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുളളത്. 8,800 കോടി ഡോളര്‍ ആണ് മുകേഷ് അംബാനിയുടെ ആസ്തി. രാധാകിഷന്‍ ദമാനി, സൈറസ് പൂനവല്ല, ഷിവ നാടാര്‍ എന്നിവരും പട്ടികയില്‍ ഇടം നേടി.
1
2,760 കോടി ഡോളര്‍ ആണ് രാധാകിഷന്‍ ദമാനിയുടെ ആസ്തി. സൈറസ് പൂനവല്ലയുടെ ആസ്തി 2,150 കോടി ഡോളറും ഷിവ നാടാറിന്റേത് 2,140 കോടി ഡോളറുമണ്. ഒരു ലക്ഷം കോടി രൂപയ്ക്കു മേല്‍ ആസ്തിയുള്ള സാവിത്രി ജിന്‍ഡല്‍, ദിലീപ് സാങ്വി, ഹിന്ദുജ സഹോദരന്മാര്, കുമാര്‍ ബിര്‍ല, ബജാജ് കുടുംബം എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലെ മറ്റുള്ളവര്‍.
തോക്കേന്തിയ കൈകളില്‍ ആദ്യം നിയമപുസ്തകം, പിന്നീട് എംഎല്‍എ..ഇന്ന് ഡോക്ടറേറ്റ്; ഇത് സീതാക്ക
2
ഇന്ത്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ഒരു വര്‍ഷം മുമ്ബുള്ളതിനേക്കാള്‍ നേരിയ തോതില്‍ ഇടിഞ്ഞു, ഏറ്റവും വലിയ നഷ്ടം രൂപയായിരുന്നു, അതേ കാലയളവില്‍ ഇത് 10% ഇടിഞ്ഞു. ഇതൊക്കെയാണെങ്കിലും, ഇന്ത്യയിലെ 100 അതിസമ്ബന്നരുടെ സംയോജിത സമ്ബത്ത് 25 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 800 ബില്യണ്‍ ഡോളറില്‍ എത്തി.
3
എം എ യൂസുഫലി ആണ് ഫോബ്സ് മാഗസിന്റെ പട്ടികയില്‍ ഇടംനേടിയ മലയാളികളില്‍ ഒന്നാമത്. 540 കോടി ഡോളര്‍ ആണ് യൂസുഫലിയുടെ ആസ്തി. ഇന്ത്യയില്‍ 35-ാം സ്ഥാനത്താണ് യൂസുഫലി. യൂസുഫലി ഉള്‍പ്പെടെ നാല് മലയാളികള്‍ പട്ടികയില്‍ ഇടം പിടിച്ചു.എംജി ജോര്‍ജ് മൂത്തൂറ്റ്, ബൈജു രവീന്ദ്രന്, ജോയ് ആലുക്കാസ്, എസ് ഗോപാലകൃഷ്ണന് എന്നിവരാണ് പട്ടികയിലിടം നേടിയ മറ്റ് മലയാളികള്‍.
നയന്‍താരയ്ക്കും വിഘ്നേഷിനും ഇനി നിര്‍ണായക ദിനങ്ങള്‍ അന്വേഷണം തുടങ്ങി
4
എംജി ജോര്‍ജിന്റെ ആസ്തി 400 കോടി ഡോളര്‍ ആണ്. ബൈജു രവീന്ദ്രന് 360 കോടി ഡോളര്‍, ജോയ് ആലുക്കാസിന് 310 കോടി ഡോളര്‍, എസ് ഗോപാലകൃഷ്ണന് 305 കോടി ഡോളര്‍ എന്നിങ്ങനെയാണ് ആസ്തി. മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45ാം സ്ഥാനത്താണ്. ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്, ഭാര്യ ദിവ്യ ഗോകുല്‍നാഥ് സ്ഥാനം 54 ആണ്. ജോയ് ആലുക്കാസ് 69ാം സ്ഥാനത്താണ്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ സ്ഥാനം 71 ആണ്.