Home Featured ടിക്കറ്റ് ഇല്ലാതെ യാത്ര, ടിടിഇയോട് തട്ടിക്കയറി; മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ച്‌ കര്‍ണാടക കോടതി

ടിക്കറ്റ് ഇല്ലാതെ യാത്ര, ടിടിഇയോട് തട്ടിക്കയറി; മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ച്‌ കര്‍ണാടക കോടതി

മംഗലാപുരം: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച്‌ കര്‍ണാടക കോടതി. അഞ്ചു മലയാളി യുവാക്കള്‍ക്കാണ് ഉടുപ്പി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ബുധനാഴ്ച മംഗലാപുരത്തുനിന്ന് മഡ്ഗാവിലേക്ക് മത്സ്യഗന്ധ എക്‌സ്പ്രസിലാണ് ഇവര്‍ യാത്ര ചെയ്തത്. ടിക്കറ്റ് ഇല്ലാതെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് കയറിയത്.

ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചപ്പോള്‍ ഇവര്‍ തട്ടിക്കയറുകയും മോശമായി സംസാരിക്കുകയുമായിരുന്നുവെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ടിടിഇ ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോഴും യുവാക്കള്‍ മോശമായാണ് പ്രതികരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കി.

അഞ്ചു പേരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഒരു മാസം തടവിനും ആയിരം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. ട്രെയിനില്‍ ബഹളമുണ്ടാക്കിയതിന് നൂറു രൂപ വീതം പിഴ വേറെ അടയ്ക്കണം.

വാടക ഗര്‍ഭധാരണം; ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്നേഷിനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്

ചെന്നൈ: തെന്നിന്ത്യന്‍ നടി നയൻതാരയ്ക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചത് ഏറെ വാര്‍ത്താപ്രധാന്യം നേടിയതിന് പിന്നാലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. തമിഴ്‍നാട് ആരോഗ്യവകുപ്പാണ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ജോയന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗര്‍ഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതുവരെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് വാടക ഗർഭധാരണത്തിന് തയ്യാറായതെന്നും സൂചനകളുണ്ട്. വാടക ഗർഭധാരണത്തിനായി ഇരുവരും സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. 

ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നയന്‍താരയും വിഘ്നേഷും രാജ്യത്തെ വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്നും ദമ്പതികളോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ നേരത്തെ അറിയിച്ചിരുന്നു. 

രാജ്യത്ത് നിലവിലെ വാടക ഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല, വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് തമിഴ്‍നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.  ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നതായി കഴിഞ്ഞ ദിവസമാണ് വിഘ്നേഷ് ശിവന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ കുട്ടികള്‍ ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെയാണെന്നും ഇത് രാജ്യത്തെ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിന് വിരുദ്ധമായാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. 

You may also like

error: Content is protected !!
Join Our WhatsApp Group