Home Featured കർണാടകയിൽ ബൈക് അപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു

കർണാടകയിൽ ബൈക് അപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു

ശ്രീകണ്ഠാപുരം: മംഗളൂറിലുണ്ടായ വാഹനാപകടത്തില്‍ എരുവേശി സ്വദേശിയായ യുവാവ് മരണമടഞ്ഞു. ഏരുവേശി പഞ്ചായത് സി പി എം പ്രതിനിധിയായ ഏഴാം വാര്‍ഡ് അംഗം എം ഡി രാധാമണി-മനോജ് ദമ്ബതികളുടെ മകന്‍ അഭിജിത്താ(24)ണ് ദാരുണമായി മരിച്ചത്.

അഭിജിത്ത് സഞ്ചരിച്ച ബൈക് ഡിവൈഡറില്‍ ഇടിച്ചു റോഡിലെക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അഭിജിത്തിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ മരണമടയുകയായിരുന്നു.

തിയറ്റര്‍ അനുഭവത്തിന് ക്ഷണിച്ച് ‘വിചിത്രം’; ശ്രദ്ധ നേടി ട്രെയ്‍ലര്‍

പേരിലും പോസ്റ്ററിലുമൊക്കെ ഏറെ വൈവിധ്യം പുലര്‍ത്തുന്ന ഒരു ചിത്രം ഈ വാരം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്‍ത വിചിത്രം എന്ന ചിത്രമാണിത്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ഒരു ക്രൈം ത്രില്ലര്‍ സിനിമയാണിത്. ഒപ്പം ഹൊറര്‍ ഘടകങ്ങളുമുണ്ട്. ഏതാനും ദിവസം മുന്‍പെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

മലയാള സിനിമയില്‍ ഇതുവരെ വരാത്ത തരത്തിലുള്ള വിചിത്രമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന്‍റേതെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഡോ. അജിത് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ പേരിൽ ഡോ. അജിത് നിർമ്മിച്ച നാല് സിനിമകളിൽ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണിത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്സും ചിത്രത്തിന്റെ ഭാഗമാകുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എഡിറ്റിംഗ് അച്ചു വിജയൻ, കോ ഡയറക്ടർ സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ ആർ അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ റെയ്സ് ഹൈദർ, അനസ് റഷാദ്, സഹരചന വിനീത് ജോസ്, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വി എഫ് എക്‌സ് സൂപ്പർവൈസർ ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ ഐറിസ് പിക്സൽ, പി ആർ ഒ- ആതിര ദിൽജിത്ത്, ഡിസൈൻസ് അനസ് റഷാദ്, ശ്രീകുമാർ സുപ്രസന്നൻ. 

You may also like

error: Content is protected !!
Join Our WhatsApp Group