ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിന്‍റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി.കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിന്‍റേതാണ് വിധി. കര്‍ണാടകയിലെ കലബുറഗിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരുന്നു നാടകത്തിലെ അഭിനയിച്ചത്. കേസിന്‍റെ പേരില്‍ അന്ന് നാലാം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികളെ ചോദ്യം ചെയ്ത കര്‍ണാടക പൊലീസിന്‍റെ നടപടി ഏറെ വിവാദമായിരുന്നു.2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉര്‍ദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചത്.
നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് നാടകത്തില്‍ പങ്കെടുത്തത്. പൗരത്വം തെളിയിക്കുന്ന രേഖകളില്ലെങ്കില്‍ ഈ നാട് വിട്ട് പോകേണ്ടി വരുമെന്നും, അങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും നാടകത്തില്‍ ഡയലോഗുകളുണ്ട്. സിഎഎ, എൻആര്‍സി എന്നിവ പിൻവലിക്കുക എന്ന മുദ്രാവാക്യങ്ങളും കുട്ടികള്‍ മുഴക്കുന്നുണ്ട്. ഇത് രാജ്യദ്രോഹമാണെന്ന് കാട്ടിയാണ് ബിദര്‍ ന്യൂ ടൗണ്‍ പോലീസ് അന്ന് കേസെടുക്കുന്നത്.കേസുമായി ബന്ധപ്പെട്ട് അന്ന് മാനേജ്മെന്‍റ് ഭാരവാഹികള്‍ക്കൊപ്പം ഹെഡ് മിസ്ട്രസ് ഫരീദ ബീഗത്തെയും നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്ന കുട്ടിയുടെ അമ്മ നസ്ബുന്നിസയെയും അറസ്റ്റ് ചെയ്തിരുന്നു.
അന്ന് നാലാം ക്ലാസില്‍ അടക്കം പഠിക്കുന്ന കുട്ടികളെ പൊലീസുദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതും വലിയ വിവാദമായി. ഹെഡ്മിസ്ട്രസിനെയും കുട്ടിയുടെ അമ്മയെയും രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കാട്ടി ബിദര്‍ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. മാനേജ്മെന്‍റ് ഭാരവാഹികളടക്കം ബാക്കി നാല് പേര്‍ക്കെതിരെ നിലനിന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കലബുറഗി ബഞ്ച് ഇവരെ വെറുതെ വിടുന്നത്. സ്കൂള്‍ നാടകത്തിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്ന കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
മൈസൂരുവില്‍ പേ ആന്‍ഡ് പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ കോര്‍പറേഷന്‍
ബംഗളൂരു: മൈസൂരു നഗരത്തിലെ മൂന്ന് പ്രധാന റോഡുകളില്‍ പേ ആൻഡ് പാര്‍ക്കിങ് സംവിധാനം വരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മൈസൂരു കോര്‍പറേഷൻ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാനപ്പെട്ട റോഡുകളായ ഡി.ഡി. അരശ് റോഡ്, അശോക റോഡ്, സയ്യാജി റാവു റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പേ ആൻഡ് പാര്‍ക്കിങ് നടപ്പാക്കുക. രണ്ടാംഘട്ടത്തില്‍ വിനോബാ റോഡ്, ഹര്‍ഷ റോഡ്, ധന്വന്തരി റോഡ് എന്നിവിടങ്ങളില്‍ സംവിധാനം നടപ്പാക്കും.
മൂന്നാംഘട്ടത്തില്‍ നഗരത്തിലെ മറ്റു പ്രധാന റോഡുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കും. ആദ്യത്തെ രണ്ടുമണിക്കൂറിന് നിശ്ചിത തുകയും തുടര്‍ന്നുള്ള സമയത്തിന് മണിക്കൂര്‍ നിരക്കിലുമാണ് പാര്‍ക്കിങ്ങിന് പണം ഈടാക്കുക. ഇരുചക്രവാഹനങ്ങള്‍ക്ക് ആദ്യത്തെ രണ്ടുമണിക്കൂറിന് 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 രൂപവെച്ചും ഈടാക്കാനാണ് ആലോചന. കാറുകള്‍ക്ക് ആദ്യത്തെ രണ്ടുമണിക്കൂറിന് 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 20 രൂപയുമായിരിക്കും.
പദ്ധതി നടത്തിപ്പ് ഏജൻസിയെ കണ്ടെത്താൻ ടെൻഡര്‍ വിളിക്കും. ഏജൻസിയെ ചുമതലപ്പെടുത്തിയശേഷമേ പാര്‍ക്കിങ് നിരക്ക് അന്തിമമായി തീരുമാനിക്കൂ. നഗരത്തിലെ വാഹനപാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമായി കോര്‍പറേഷൻ ഏറെക്കാലമായി നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണിത്. മുമ്ബ് വ്യാപാരികള്‍ ചിലരില്‍നിന്ന് പദ്ധതിക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. കോര്‍പറേഷന് വരുമാനം നേടിത്തരാൻ പേ ആൻഡ് പാര്‍ക്കിങ് പദ്ധതി സഹായിക്കുമെന്ന് മേയര്‍ ശിവകുമാര്‍ പറഞ്ഞു