Home Featured ബെംഗളൂരു:ഓൾഡ് എയർ പോർട്ട് റോഡിലെ കുന്ദലഹള്ളി അടിപ്പാത തുറന്നു.

ബെംഗളൂരു:ഓൾഡ് എയർ പോർട്ട് റോഡിലെ കുന്ദലഹള്ളി അടിപ്പാത തുറന്നു.

ബെംഗളൂരു : ഓൾഡ് എയർ പോർട്ട് റോഡിലെ കുന്ദലഹള്ളി അടിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ ഔട്ടർ റിങ് റോഡിലെ വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് കുരുക്കില്ലാതെ വേഗത്തിൽ പ്രവേശിക്കാൻ സാധിക്കും.

ബിബിഎംപി 7 തവണ സമയപരിധി നീട്ടി നൽകിയതിന് ശേഷമാണ് 281 മീറ്റർ നീളമുള്ള പാതയുടെ നിർമാണം പൂർത്തീകരിച്ചത്. ഓൾഡ് എയർപോർട്ട് റോഡ് സിഗ്നൽ രഹിതമാക്കുന്നതിന്റെ ഭാഗമായി 2019ലാണ് അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്.19.5കോടിരൂപ ചെലഴിച്ച് നിർമിച്ച അടിപ്പാതയുടെ സ്ഥലമേറ്റെടുപ്പിനായി 45 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.

You may also like

error: Content is protected !!
Join Our WhatsApp Group