Home കർണാടക ബെംഗളൂരുവില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബെംഗളൂരുവില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനാണ് തീപിടിച്ചത്.തീപിടിത്തത്തില്‍ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിനടുത്ത് എത്തിയതിനാല്‍ അധികം യാത്രക്കാർ ബസില്‍ ഉണ്ടായിരുന്നില്ല. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.ബസില്‍നിന്ന് പുക ഉയർന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻതന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കെങ്കേരിയില്‍ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group